മണ്ണാര്‍ക്കാട്: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധി ക്കുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ബെഡുകളുടെ എണ്ണം ഉയര്‍ത്തി.വാര്‍ഡുകളില്‍ 45 ബെഡുകളാണ് കോവിഡ് രോഗികള്‍ക്കായി സജ്ജമാക്കിയത്.നേരത്തെ 15 ബെഡു കളാണ് ഉണ്ടായിരുന്നത്.രോഗ വ്യാപനം തീവ്രമായ പശ്ചാത്തലത്തി ല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 50 ശതമാനം ബെഡുകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വെക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരു ന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം.
ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ താലൂക്ക് ആശുപത്രിയില്‍ പ്രസവ ചി കിത്സക്കായും പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്കും അല്ലാത്തവര്‍ക്കു മായി പ്രസവത്തിനായി പ്രത്യേകം പ്രത്യേകം ലേബര്‍ റൂമുകള്‍ സജ്ജമാ ക്കിയിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍ പമീലി അറിയിച്ചു.പുതിയ ബില്‍ഡിംഗിലാണ് സിസേറിയന്‍ നടത്താനുള്ള തിയേറ്ററും കോവിഡ് ബാധിതരല്ലാത്ത ഗര്‍ഭിണി കള്‍ക്കുള്ള പ്രസ വത്തിനായും ലേബര്‍ റൂമും സജ്ജമാക്കി യിരിക്കുന്നത്.
താലൂക്ക് ആശുപത്രിയില്‍ ആകെ ഒരു വെന്റിലേറ്റര്‍ ബെഡുകള്‍ മാത്രമാണ് ഉള്ളത്.ഒക്‌സിജന്‍ ബെഡുകളുടെ ക്ഷാമവും നേരിടുന്നു ണ്ട്.ഇത് പരിഹരിക്കാനാവശ്യമായ ശ്രമങ്ങള്‍ നടത്തുന്നതായും എ ന്നാല്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നില്ലെന്നും സൂപ്രണ്ട് അറിയി ച്ചു.പത്തിലധികം പേരാണ് നിലവില്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ളത്.അതേ സമയം പ്രതിദിനം രോഗികളുടെ എണ്ണ ത്തിലെ വര്‍ധനവും ആശങ്ക വര്‍ധിപ്പിക്കുകയാണ്.
താലൂക്കില്‍ ഇന്ന് 196 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മണ്ണാ ര്‍ക്കാട് നഗരസഭയില്‍ മാത്രം 40 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരി ച്ചത്.അട്ടപ്പാടി താലൂക്കില്‍ 46 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടു ണ്ട്.മണ്ണാര്‍ക്കാട് താലൂക്കില്‍ നഗരസഭയില്‍ കൊടുവാളിക്കുണ്ട്, പെരിമ്പടാരി,അരകുര്‍ശ്ശി,കാഞ്ഞിരംപാടം,കുമരംപുത്തൂര്‍ പഞ്ചാ യത്തിലെകുന്നത്തുള്ളി,നെച്ചുള്ളി,പയ്യനെടം,അക്കിപ്പാടം,മോതിക്കല്‍,ഒഴുകുപാറ,അലനല്ലൂര്‍ പഞ്ചായത്തിലെ കണ്ണംകുണ്ട്, ചിരട്ടക്കു ളം,മുണ്ടക്കുന്ന്,കൈരളി,പള്ളിക്കുന്ന്,പെരിമ്പടാരി,മാളിക്കുന്ന്,കലങ്ങോട്ടിരി,അലനല്ലൂര്‍ ടൗണ്‍,വഴങ്ങല്ലി, കാര, നല്ലൂര്‍പ്പുള്ളി, യത്തീം ഖാന,ആലുംകുന്ന്,കോട്ടപ്പള്ള വാര്‍ഡുകള്‍ കണ്ടെയ്ന്റ്‌മെന്റ് സോ ണുകളാണ്.