പാലക്കാട്:ഇരുപത്തഞ്ചാമതു കേരളാ രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച പാലക്കാടിന്റെ മണ്ണില്‍ കൊടിയിറക്കം . തിരുവനന്ത പുരത്തു ഫെബ്രുവരി 10 നു ആരംഭിച്ച മേളയാണ് എറണാകുളം , കണ്ണൂര്‍ ജില്ലകളിലെ പതിപ്പുകള്‍ക്കു ശേഷം പാലക്കാട്ടു സമാപനം കുറിക്കുന്നത് . കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായാണ് നാലിടങ്ങളിലായി മേള നടത്തിയത് .യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയില്‍ എണ്ണായിരം പ്രതിനിധികള്‍ക്കായി 30 രാജ്യ ങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത് .
കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ മേളയില്‍ പുറം ദേശങ്ങളില്‍ നിന്നുള്ള അതിഥികള്‍ ഓണ്‍ലൈനായി ചര്‍ ച്ചകളിലും സംവാദങ്ങളിലും പങ്കെടുത്തതും ചലച്ചിത്ര പ്രേമികള്‍ക്ക് നവ്യാനുഭവമായി.ചിതങ്ങള്‍ക്കു റിസര്‍വേഷന്‍ സൗകര്യവും സീറ്റകലവും ഓരോ പ്രദര്‍ശനത്തിന് ശേഷം തിയേറ്റര്‍ ശുചീകരണ വും പാലിച്ചതിലൂടെ രജത ജൂബിലി മേള കരുതലിന്റെ മേള കൂടിയായി.
ലോക സിനിമയ്‌ക്കൊപ്പം മലയാള ചിത്രങ്ങളും മേളയുടെ ആവേശ ക്കാഴ്ചയായി. ചുരുളിയും ഹാസ്യവുമായിരുന്നു ഇത്തവണത്തെ മത്സ ര ചിത്രങ്ങളിലെ മലയാളി സാന്നിധ്യങ്ങള്‍ . ബിരിയാണി ,വാസന്തി , അറ്റെന്‍ഷന്‍ പ്ലീസ് , മ്യൂസിക്കല്‍ ചെയര്‍ , ഗ്രാമവൃക്ഷത്തിലെ കുയി ല്‍ തുടങ്ങിയ മലയാള ചിത്രങ്ങള്‍ നാല് മേഖലകളും നിറഞ്ഞ സദസുകളിലായിരുന്നു പ്രദര്‍ശിപ്പിച്ചത് . ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍ , വൈഫ് ഓഫ് എ സ്‌പൈ , നൈറ്റ് ഓഫ് ദി കിങ്സ് , ദി വെയ്സ്റ്റ് ലാന്‍ഡ്,ഡിയര്‍ കോമ്രേഡ്സ് ,ക്വോ വാഡിസ് ഐഡ,കോസ ,പിഗ് തുടങ്ങിയ ലോക സിനിമകള്‍ പ്രേക്ഷക ഹൃദയം കീഴടക്കി. അതില്‍ ഡിയര്‍ കോമ്രേഡ്സ് , കോസ ,പിഗ് എന്നിവയുടെ പുനഃ പ്രദര്‍ ശനങ്ങള്‍ നാളെയുണ്ടാകും .