രാജ്യാന്തര ചലച്ചിത്ര മേളയില്‍  സിനിമകളുടെ സീറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ‘registration.iffk .in’എന്ന വെബ്സൈറ്റ് വഴിയും ചലച്ചിത്ര അക്കാഡമിയുടെ ‘IFFK’എന്ന  ആപ്പ് വഴിയുമാണ്  റിസര്‍വേഷന്‍ ആരംഭിച്ചത് . ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ഒരു ദിവസം മുന്‍പ് റിസര്‍വേഷന്‍ അനുവദിക്കും. രാവിലെ  എട്ട് മുതല്‍ പ്രദര്‍ശനത്തിന് ഒരു  മണിക്കൂര്‍ മുന്‍പ് വരെ സീറ്റുകള്‍ റിസര്‍വ് ചെയ്യാം. മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് മാത്രമേ തിയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പര്‍ ഇ-മെയിലായും എസ്.എം .എസ്  ആയും ഡെലിഗേറ്റുകള്‍ക്കു  ലഭ്യമാക്കും. തെര്‍മല്‍ സ്‌കാനി ങ്ങിന് ശേഷം മാത്രമേ ഡെലിഗേറ്റുകള്‍ക്കു തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!