കാരാകുര്‍ശ്ശി:ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കാരാകുര്‍ശ്ശി പള്ളിക്കുറുപ്പില്‍ നിന്നുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയറും.പാറോപ്പാടം കൂടത്തൊടി വീട്ടില്‍ അനില്‍ ജയശ്രീ ദമ്പതികളുടെ മകളും പാലക്കാട് ഗവ.പോളിടെ ക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ സനിഗയ്ക്കാണ് 2021 ജനുവരി 26ന് ഡല്‍ഹി യില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.ഇതിന് മുന്നോടിയായുള്ള ട്രെയിനിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ ഇന്ന് ഷൊര്‍ണൂരില്‍ നിന്നും സനിഗ ഡല്‍ഹിയിലേക്ക് തീവണ്ടി കയറി.

പാലക്കാട് ഗവ.പോളി ടെക്‌നിക്ക് കോളേജിലെ നാഷണല്‍ സര്‍വ്വീ സ് സ്‌കീം വളണ്ടിയറാണ് സനിഗ.കേരളത്തില്‍ നിന്നും പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച 12 പേരില്‍ ഒരാളാണ് സനിഗ. പാല ക്കാട് നിന്നും സനിഗയെ കൂടാതെ ഒറ്റപ്പാലം സ്വദേശി അശ്വിനു മുണ്ട്.സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവരെ യാണ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കു ക.യൂണിവേഴ്‌സിറ്റി തലത്തില്‍ നിന്ന് 64 പേരെയാണ് തിരഞ്ഞെടു ത്തത്.ഇവര്‍ക്കായി തമിഴ്‌നാട്ടിലെ ത്രിച്ചിയില്‍ വെച്ച് നവംബര്‍ 26 മുതല്‍ ഡിസംബര്‍ ആറ് വരെ ക്യാമ്പ് നടന്നിരുന്നു.ഇതില്‍ നിന്നാണ് 12 പേരെ തിരഞ്ഞെടുത്തത്.

സനിഗയ്ക്ക് ലഭിച്ച അവസരത്തില്‍ നാടും സന്തോഷം കൊള്ളുക യാണ്.നര്‍ത്തകി കൂടിയായ സനിഗ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ എ ഗ്രേഡ് കര സ്ഥമാക്കിയിരുന്നു.

മണ്ണാര്‍ക്കാട് എംഇടി സ്‌കൂളില്‍ നിന്നായിരുന്നു കലോത്സവത്തില്‍ പങ്കെടുത്തത്.കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയാണ് പാലക്കാട് ഗവ.പോളി ടെക്‌നിക്ക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!