മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയി ലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍യു.ഡി.എഫിലെ മുസ്‌ലിം ലീഗ് പ്രതിനിധി ലക്ഷ്മികുട്ടിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പ്രതിനിധി മേരി സന്തോഷാണ് വൈസ് പ്രസിഡന്റ് ,പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫ്, സി.പി.എം, സി.പി.ഐ എന്നിങ്ങനെ മൂന്ന് വീതം സ്ഥാനാര്‍ഥിക ളാണ് മത്സരിച്ചത്. എട്ടു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി. എഫിന്റെ ലക്ഷ്മിക്കുട്ടിയും മേരി സന്തോഷും വിജയിച്ചത്.
18 അംഗ ഭരണസമിതിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ലക്ഷ്മികുട്ടിക്കും മേരിസന്തോഷിനും 11 വോട്ടുകള്‍ ലഭിച്ചു. സി. പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശ്രീജ ഹരിദാസിന് നാലും, സി.പി.ഐസ്ഥാനാര്‍ത്ഥി അജിത്ത്.പിക്ക ്മൂന്നുവോട്ടുകളും ലഭിച്ചു. സി.പി.എമ്മിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിനീതക്ക് നാലുപേരുടെയും സി.പി.ഐയുടെ രുഗ്മിണി കുഞ്ചീരത്തിന് മൂന്നു പേരുടെയും പിന്തുണയുമാണ് ലഭിച്ചത്. 18 അംഗ ഭരണ സമിതിയില്‍ മുസ്‌ലിം ലീഗ് -6, കോണ്‍ഗ്രസ് -4, സി.എം.പി – ഒന്ന്അടക്കം യു.ഡി. എഫിന് പതിനൊന്നും, സി.പി.എം -4, സി.പി.ഐ- 3 എന്നിങ്ങനെയാ ണ്കക്ഷിനില.