മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ കോളേജുകളുടെ പ്രവര്‍ത്തന സമയ ത്തില്‍ മാറ്റം വരുത്തിയത് അശാസ്ത്രീയമാണെന്നാരോപിച്ച് കോ ളേജ് അധ്യാപകര്‍ മണ്ണാര്‍ക്കാട് കുത്തിയിരിപ്പ് സമരം നടത്തി. രാവി ലെ 9.30 മുതല്‍ വൈകുന്നേരം 3.30 വരെ എന്ന നിലവിലെ സമയക്രമ മാണ് കോവിഡ് ആരംഭത്തില്‍ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയായും ഇപ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ജനുവരി ഒന്ന് മുതല്‍ കോളേജുകളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 മണി വരെയുമാക്കി സര്‍ക്കാര്‍ മാറ്റി നിശ്ച യിച്ചിരിക്കുന്നത്.ഇത് അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരു പോലെ ദുരിതത്തിലാക്കുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി.
കോവിഡ് മൂലം വൈകുന്നേരങ്ങളില്‍ പൊതുഗതാഗതം ദുഷ്‌കര മായ ഈ കാലത്ത് പ്രത്യേകിച്ചും അവര്‍ കോളേജില്‍ വന്നു പോകു ന്നതിന് ഏറെ ത്യാഗം സഹിക്കേണ്ടി വരും. ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ എടുത്ത് തീര്‍ത്തിട്ടും ശനിയാഴ്ചകള്‍ കൂടി പ്രവര്‍ത്തി ദിവസമാക്കിയിരിക്കുകായാണ്.അക്കാദമിക സമൂഹത്തിന്റെ അന്തസ്സ് തകര്‍ക്കുന്നതും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മയെ ചോദ്യം ചെയ്യുന്നതുമായ നയനിലപാടുകളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ നടന്ന സംയുക്ത അധ്യാപക പ്രതിഷേധത്തില്‍ കോളേജിലെ ഭൂരിപക്ഷം അധ്യാ പകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രൊഫ.പി.എം സലാഹുദ്ദീന്‍, ഡോ.ജോബ് സാബു,പ്രൊഫ. അനു ജോസഫ്, പ്രൊഫ. അബ്ദുല്‍ മുനീര്‍, ഡോ. കെ.പി ഗിരീഷ് , ഡോ.പി.ജുനൈസ്, ഡോ.ടി. സൈനുല്‍ ആബിദ് എന്നിവര്‍ സംസാരിച്ചു.