അഗളി:അട്ടപ്പാടി ഗൂളിക്കടവ് കാരറ മലവാരത്ത് നിന്ന് ചന്ദനം മുറി ച്ച് കടത്തിയ കേസില്‍ മൂന്ന് പേര്‍ റിമാന്‍ഡില്‍.ഷോളയൂര്‍ വെള്ള ക്കുളം സ്വദേശികളായ നഞ്ചന്‍ (44),മുരുകന്‍ (27) വിഘ്‌നേഷ് (20) എന്നിവരെയാണ് മണ്ണാര്‍ക്കാട് കോടതി റിമാന്‍ഡ് ചെയ്തത്.കാരറ മലവാര വനത്തില്‍ നിന്ന് ആറ് ചന്ദനമരങ്ങള്‍ മുറിച്ച് ഒമ്പത് കഷ്ണ ങ്ങളാക്കി വാഹനത്തില്‍ കടത്തുന്നതിനിടെ ഇന്നലെയാണ് മൂവരേയും വനപാലകര്‍ പിടികൂടിയത്.
ഗൂളിക്കടവ് കാരറ റോഡില്‍ വനംവകുപ്പ് തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് ചന്ദനക്കടത്ത് പിടിയി ലായത്.വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം നടക്കുന്നതായി വനംവകുപ്പ് അറിയിച്ചു.പിടിയിലായ നഞ്ചനും മുരുകനും രക്ഷപ്പെട്ട പ്രതിയും ചേര്‍ന്ന് സെപ്റ്റംബര്‍ മാസത്തില്‍ ഗൂളിക്കടവ് വനത്തില്‍ നി്ന്നും ചന്ദനമരം മുറിച്ച് കടത്തിയിട്ടുണ്ട്.കഴിഞ്ഞ ആഴ്ച 12 മരങ്ങള്‍ മുറിച്ചതായും ചോദ്യം ചെയ്യലില്‍ പ്രതികള്‍ വനംവകുപ്പിനോട് പറഞ്ഞിട്ടുണ്ട്.
ഒമ്മല ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ചര്‍ ജയചന്ദ്രന്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സുനില്‍ എ ഫിലിപ്പ്,ഷാജഹാന്‍,ബിഎഫ്ഒമാരായ സുമേഷ്,അയൂബ്,ഫോറസ്റ്റ് വാച്ചര്‍ മൂര്‍ത്തി,സണ്ണി,സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചന്ദനക്കടത്ത് പിടികൂടിയത്.