നാട്ടുകല്‍:തച്ചനാട്ടുകര ഗ്രാമത്തില്‍ വികസനത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ തുറക്കാന്‍ കെ പി എം സലീം മാസ്റ്റര്‍ പഞ്ചായത്തി ന്റെ അധ്യക്ഷ പദവിയിലേക്കെത്തുന്നു.നാളെ രാവിലെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.വാര്‍ഡിലെ രണ്ട് കുരുന്നുകളുടെ വീടെന്ന മഹാസ്വപ്‌നം പൂവണിയിച്ചാണ് കെപി മുഹമ്മദ് സലീം എന്ന തച്ചനാട്ടുകരയുടെ സലീം മാസ്റ്റര്‍ അധ്യക്ഷ കസേരയിലേക്ക് എത്തുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു വോ ട്ടിന് എല്‍ഡിഎഫ് വിജയിച്ച ചാമപ്പറമ്പില്‍ വാര്‍ഡില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിന്റെ കരുത്തോടെയാണ് സലീം മാസ്റ്റര്‍ നാടിന്റെ പ്രഥമ പൗരനാകാന്‍ പോകുന്നത്.
രണ്ടാം വയസ്സില്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് ഇരുകാലുകളുടെ യും ചലനശേഷി നഷ്ടപ്പെടുകയായിരുന്നു.തുടര്‍ന്ന് ക്രച്ചസിന്റെ സഹായത്തോടെയാണു ജീവിതം.ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അണ്ണാന്‍തൊടി ശാഖ എം.എസ്.എഫ് യൂണിറ്റിന്റെ സെക്രട്ടറിയാ യിവിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്കിറങ്ങിയ മുഹമ്മദ് സലീം മണ്ണാ ര്‍ക്കാട് മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, തച്ചനാട്ടുകര യൂത്ത്‌ലീഗ് പ്രസിഡന്റ്, ഒറ്റപ്പാലം മണ്ഡലംയൂത്ത് ലീഗ് പ്രസിഡന്റ്, എം.എസ്.എഫ്‌സംസ്ഥാന കമ്മിറ്റി അംഗം എന്നിങ്ങ നെയുളളസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ പാല ക്കാട്ജില്ലാമുസ്‌ലിംയൂത്ത്‌ലീഗിന്റെസീനിയര്‍വൈസ് പ്രസിഡന്റായ മുഹമ്മദ് സലീം എന്ന കെ.പി.എംസലീം മണ്ണാര്‍ക്കാട് ദാറുന്നജാത്ത ്‌ഹൈസ്‌കൂളിലെ മലയാളം അധ്യാപകനുമാണ്.
പ്രത്യേകംരൂപകല്‍പന ചെയ്ത വാഹനങ്ങളിലാണ് സലീമിന്റെ യാത്രകള്‍.തിരഞ്ഞെടുപ്പില്‍കന്നിയങ്കത്തിനിറങ്ങിയ സലീം കയറ്റി റക്കവും പാടവും നിറഞ്ഞ ചാമപ്പറമ്പ് വാര്‍ഡില്‍ ക്രച്ചസി ന്റെ സഹായത്തോടെഎല്ലാവീടുകളിലും രണ്ട് തവണ പ്രചാരണ ത്തിനെ ത്തിയിരുന്നു.സലീമിന്റെ ശാരീരിക പരിമിതി സൂചിപ്പിച്ച് സിപി എം പ്രാദേശിക നേതാവ് പ്രസംഗിച്ചത് വിവാദമായിരുന്നു.പ്രചരണ സമയത്ത് ശ്രദ്ധയില്‍പ്പെട്ട വീടില്ലാത്ത വൈഗയ്ക്കും ശിഖയ്ക്കും നല്‍കിയ വാക്ക് പാലിച്ചാണ് അധ്യക്ഷനെന്ന നിലയില്‍ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്നത്.