മണ്ണാര്‍ക്കാട്:പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതി സംസ്ഥാ ന സര്‍ക്കാര്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് മലയോര കര്‍ഷകര്‍ക്കുണ്ടായ ആശങ്ക ദുരീകരിക്കമെന്നാവശ്യപ്പെട്ട് കത്തോ ലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.സൈലന്റ് വാലി പരിസ്ഥി തി ലോല മേഖല കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ജനവാസ മേഖല കളും കൃഷിയിടങ്ങളും ഒഴിവാക്കാന്‍ നടപടിയുണ്ടാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 8656 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലമാണ് അന്തിമ റിപ്പോര്‍ട്ടിലുള്ള പരിസ്ഥിതി ലോല പ്രദേശം.ജനവാസമേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെട്ട 745 സ്‌ക്വയര്‍ കിലോമീറ്റര്‍ അതായത് 1,84,000 ഏക്കര്‍ സ്ഥലം കൂടുതലായി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ജില്ല യിലെ മലയോര കര്‍ഷകരുടെ ഭയം.സംസ്ഥാന റിമോട്ട് സെന്‍ സിങ് സെന്റര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 123 പരിസ്ഥിതി ലോല പ്രദേശ വില്ലേജുകളുടെ ആകെ വിസ്തൃതി 13,204.25 സ്‌ക്വയര്‍ കിലോ മീറ്റര്‍ സ്ഥലമാണ്.ഈ 123 ഇ.എസ്.എ വില്ലേജുകളിലെ ജനവാസ മേഖ ലകളും, കൃഷിയിടങ്ങളും പുഴകളും തോടുകളും പാറക്കെട്ടുകളും കൂടാതെ ഇ.എസ്.എ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 31 വില്ലേജു കള്‍ ഉള്‍പ്പെടെ ആകെ സ്ഥല വിസ്തൃതി 4548.12 സ്‌ക്വയര്‍ കിലോ മീറ്ററാണ് എന്നാണ് കേരള സംസ്ഥാന റിമോട്ട് സെന്‍സിങ്ങ് സെന്റെ ര്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്കിയിരുന്നത്. ഈ 4548.12 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലമാണ് ഇ.എസ്.എ പരിധിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയത്. കേരള സംസ്ഥാന റിമോട്ട് സെന്‍സിങ്ങ് സെന്റര്‍ കണക്കാക്കി നല്കിയ ഈ വിസ്തൃതിയില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടൈന്നാണ് കര്‍ഷകര്‍ സംശയിക്കുന്നത്.
ജനസാന്ദ്രത എന്ന മാനദന്ധപ്രകാരം പാലക്കാട് ജില്ലയിലെ അഗളി, കോട്ടത്തറ, കള്ളമല, പുതുശ്ശേരി ഈസ്റ്റ്, കിഴക്കഞ്ചേരി 1 എന്നീ അഞ്ച് വില്ലേജുകള്‍ ഇ.എസ്.എ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്കിയ അന്തിമറിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നാണ് അറിയുന്ന ത്.ഒരു വില്ലേജിന്റെ 20% പ്രദേശം വനമാണെങ്കില്‍, വില്ലേജ് മുഴുവന്‍ ഇ.എസ്.എ വില്ലേജാകും എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തി ലെ ഭൂപ്രദേശത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് തിരുത്ത പ്പെടുവാന്‍ ഗൗരവതരമായ ഇടപെടല്‍ നടത്തി നിരാലംബരായ മല യോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണ മെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി കേരളാ മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
പരിസ്ഥിതി ലോല മേഖല നടപ്പിലാക്കാനുള്ള മോണിറ്റിംങ്ങ് കമ്മി റ്റിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ജനപ്രതിനി ധികള്‍ ആരും ഇല്ല. വൈല്‍ഡ് ലൈഫ് വാര്‍ഡന് പരമാധികാരം നല്കു ന്ന മോണിറ്റിംങ്ങ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ കര്‍ ഷകരുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കും. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം അതാത് പ്രദേശങ്ങളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പരിസ്ഥിതി ലോല മേഖല അതിര്‍ത്തികള്‍ നിര്‍ ണ്ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവകാശം വിനി യോഗിക്കണം. സൈലന്റ് വാലി പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കുവാന്‍, കേരളാ മുഖ്യമന്ത്രി എന്ന നിലയില്‍, ഗൗരവതരമായ ഇടപെടല്‍ നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മലയോര മേഖലയിലെ വന്യമൃഗശല്ല്യത്തിന് പരിഹാരം കാണാന്‍ സത്വര നടപടികള്‍ ഉണ്ടാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത സമിതി ആവശ്യപ്പെട്ടു.കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി, രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയത്.