മണ്ണാര്‍ക്കാട്:ശ്രേഷ്ഠമായ ഉദയത്താല്‍ ലോകത്തെ പ്രകാശിതമാക്കിയ യേശുദേവന്റെ ജനനം പ്രാര്‍ത്ഥനകളില്‍ മുഴുകി ആഘോഷിച്ച് വിശ്വാസികള്‍.ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഓര്‍മ്മ പുതുക്കി മണ്ണാര്‍ക്കാട് താലൂക്കിലെ വിശ്വാസി സമൂഹവും ക്രൈസ്തവ ദേവാല യങ്ങളും ക്രിസ്തുമസിനെ വരവേറ്റു.
ശാന്തി സന്ദേശവുമായി ബത്‌ലഹേമിലെ കാലിത്തൊഴുത്തിലെ തിരു പ്പിറവിയുടെ സ്മരണയില്‍ ദേവാലയങ്ങളില്‍ തിരുപ്പിറവി ആഘോ ഷം നടന്നു.താലൂക്കിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളോടെ പാതിരാ കുര്‍ബാനയും ആരാധന യും നടന്നു. വീടുകളിലും പള്ളികളിലുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്തുമസ് ട്രീ യും നക്ഷത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
ക്രിസ്തുമസ് ആഘോഷങ്ങളില്‍ പ്രധാനമായ രാത്രിയിലെ കരോള്‍ സംഘങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സജീവമായിരുന്നു .ആള്‍ക്കൂട്ടങ്ങളും ആരവങ്ങളും ഇല്ലാതെ വിശ്വാസികള്‍ക്ക് ഇക്കുറി വീടുകൡലാണ് ആഘോഷം.അത് കൊണ്ട് ആഘോഷങ്ങള്‍ വീട്ടി ലൊതുങ്ങിയ ഈ ക്രിസ്തുമസ് കാലം പുതിയ അനുഭവമാണ്. കോവി ഡ് കാലത്തെ ആഘോഷങ്ങള്‍ പകരുന്നത് അതിജീവനത്തിനുള്ള കരുത്ത് കൂടിയാണ്.നന്‍മകള്‍ പിറക്കുന്ന പുതിയ പുലരികള്‍ ആശം സിച്ച് തിരുപ്പിറവിയുടെ മഹത്വം നെഞ്ചിലേറ്റുകയാണ് വിശ്വാസി കള്‍.