അലനല്ലൂര്‍:വേനല്‍കാലത്തെ ജലക്ഷാമം മറികടക്കാന്‍ വെള്ളിയാര്‍ പുഴയില്‍ കലങ്ങോട്ടിരി നിവാസികള്‍ താത്കാലിക തടയണ തീര്‍ ത്തു.കടൂര്‍പടിയിലാണ് പ്രദേശവാസികള്‍ ചേര്‍ന്ന് തടയണ നിര്‍മിച്ച ത്.മണല്‍ നിറച്ച അഞ്ഞൂറോളം ചാക്കുകളാണ് ഇതിനായി ഉപയോ ഗിച്ചത്.പഞ്ചായത്ത് അംഗങ്ങളായ ദിവ്യ മനോജ്,ഷെമീര്‍ പുത്തം കോട്ട്,പ്രദേശവാസികളായ മോഹന്‍ദാസ്, മന്‍സൂര്‍,മനോജ്, ഹരി ദാസ്,രാധാകൃഷ്ണന്‍ എന്നിവര്‍ തടയണ നിര്‍മാണത്തിന് നേതൃത്വം നല്‍കി.
വെള്ളിയാര്‍ പുഴയില്‍ അധികം വൈകാതെ നീരൊഴുക്ക് വലിയ തോതില്‍ കുറയാനുള്ള സാധ്യതയും പ്രദേശത്ത് ജലക്ഷാമം രൂക്ഷ മാകുന്നതും കണക്കിലെടുത്താണ് പരമാവധി ജലം സംഭരിക്കാനാ യി കലങ്ങോട്ടിരി നിവാസികള്‍ ജനകീയ കൂട്ടായ്മയില്‍ താത്കാലിക തടയണ നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങിയത്.ഈ ഭാഗത്ത് സ്ഥിരം തടയ ണ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതിനായി നേരത്തെ പഞ്ചായത്തിലും ജലസേചന വകുപ്പിലും പ്രദേശവാസികള്‍ നിവേദ നം നല്‍കിയിരുന്നു.
തുലാവര്‍ഷം കയ്യൊഴിഞ്ഞതോടെ പുഴകളിലും തോടുകളിലു മെ ല്ലാം പൊതുവേ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.കണ്ണംകുണ്ട് ഭാഗത്ത് നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞത് മേഖലയിലെ കര്‍ഷകരും സമീപവാസികളും കടുത്ത ആശങ്കയിലാണ്.വെള്ളം കെട്ടികിട ക്കുന്ന കടവുകളില്‍ മണ്ണും മണലും നിറഞ്ഞ് കിടക്കുന്നതും പ്രതി സന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്.മണ്ണും മണലും നീക്കം ചെയ്യാണമെന്ന ആവശ്യമുയര്‍ന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി യുണ്ടായിട്ടില്ല.പുഴയില്‍ വെള്ളം കുറഞ്ഞത് കാരണം ഇത്തവണ ശുദ്ധജലക്ഷാമം നേരിടുമെന്ന ആധിയിലാണ് നാട്ടുകാര്‍.നിരവധി കുടിവെള്ള പദ്ധതികള്‍ വെള്ളിയാര്‍ പുഴയില്‍ പ്രവര്‍ത്തിക്കുന്നു ണ്ട്.
വേനല്‍കെടുതികളെ പ്രതിരോധിക്കാനും കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനും പുഴയില്‍ താത്കാലിക തടയണ നിര്‍മിക്കല്‍ പതിവാണ്.സാധാരണ ഫെബ്രുവരി മാസത്തോടെയാണ് പലയിടങ്ങ ളിലും താത്കാലിക തടയണകള്‍ നിര്‍മാക്കാറുള്ളത്.പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതിനാല്‍ പതിവില്‍ നിന്നും വിപരീതമായി ഇക്കുറി നേരത്തെ തന്നെ നാട്ടുകാര്‍ക്ക് താത്കാലിക തടയണ നിര്‍മിക്കാന്‍ രംഗത്തിറങ്ങേണ്ടി വന്നിരിക്കുകയാണ്.സൈലന്റ് വാലി മലനിരകളില്‍ നിന്നും ഉത്ഭവിച്ച് തിരുവിഴാംകുന്ന് നിന്നും ആരംഭിച്ച് അലനല്ലൂര്‍,മേലാറ്റൂര്‍,കീഴാറ്റൂര്‍ പഞ്ചായത്തുകളിലൂടെ കടന്ന് കടലുണ്ടി പുഴയിലാണ് വെള്ളിയാര്‍ പുഴ ചെന്ന് ചേരുന്നത്.