മണ്ണാര്‍ക്കാട്: ദേശീയ പാത നവീകരണ കരാര്‍ കമ്പനി ജീവനക്കാ രനും സഹായികളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന ആരോപണവുമായി വ്യാ പാരിയും തങ്ങളുടെ ജോലി തടസ്സപ്പെടുത്തിയ വ്യാപാരി തങ്ങളെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന ആരോപണമുയര്‍ത്തി കരാര്‍ കമ്പനി ജീവനക്കാരനും രംഗത്ത്.ഇത് സംബന്ധിച്ച് ഇരുകൂട്ടരും മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കി.കോടതിപ്പടിയില്‍ തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്താണ് ബുധനാഴ്ച രാത്രി സംഭവങ്ങള്‍ അരങ്ങേറിയത്. കോടതിപ്പടിയിലെ വാച്ചു വില്‍പ്പന സ്ഥാപന ഉടമയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ജീവനക്കാ രനും തമ്മിലാണ് പ്രശ്നമുണ്ടായത്. സ്ഥലത്തിന്റെ ഉടമസ്ഥതയെ ചൊല്ലി വാച്ചു കടക്കാരനും റവന്യൂ വകുപ്പും തമ്മിലുള്ള തര്‍ക്കം തുടരുന്ന ഭാഗമാണ് ഇവിടം. ഈ തര്‍ക്കം മൂലം ഈ ഭാഗത്തെ ദേശീയ പാത നവീകരണത്തിന്റെ ഭാഗമായ അഴുക്കുചാല്‍ നിര്‍മ്മാണം നടത്താന്‍ കഴിഞ്ഞിട്ടില്ല. കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാത്രിയില്‍ ഇവിടെ പ്രവൃത്തികള്‍ നടത്താന്‍ വന്നത് ചോദ്യം ചെയ്ത തന്നെയും കുടുംബത്തേയും കരാര്‍ കമ്പനി ജീവനക്കാരനും സഹായികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് വാച്ച് വ്യാപാരി പറയുന്നത്. മര്‍ദനമേറ്റ വ്യാപാരി ആശുപ ത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ദേശീയ പാത നവീകരണ പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി തര്‍ക്ക സ്ഥലത്തിന് സമീപ ഭാഗത്തെത്തിയ തന്നെയും ജീവനക്കാരെയും വ്യാപാരി ആക്ഷേപിക്കുകയും കയ്യേ റ്റം ചെയ്യുകയുമായിരുന്നുവെന്നുമാണ് ജീവനക്കാരന്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി പോലീസിനു നല്‍കിയിട്ടുണ്ടെന്നും കരാര്‍ ജീവനക്കാരന്‍ പറയുന്നു. ഇരുകൂട്ടരുടെയും പരാതി ലഭിച്ചതാ യും സിഐ ലിബിയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ എടുക്കുമെന്നും മണ്ണാര്‍ക്കാട് എസ്ഐ ആര്‍. രാജേഷ് അറിയിച്ചു.