മണ്ണാര്‍ക്കാട്:വീട്ടമ്മയുടെ വയറ്റില്‍ നിന്നും 14 കിലോ ഭാരമുള്ള അണ്ഡാശയ മുഴ മദര്‍കെയര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു.49 കാരിയായ വീട്ടമ്മ കഴിഞ്ഞ കുറച്ച് കാലങ്ങളായി വയര്‍ വീര്‍ത്ത് വരികയും വേദനയും മൂലം പ്രയാസ ത്തിലായിരുന്നു.മദര്‍ കെയര്‍ ആശുപത്രിയില്‍ ചികി ത്സ തേടിയെ ത്തിയ ഇവരെ അള്‍ട്രാ സൗണ്ട് പരിശോധനക്ക് വിധേയ മാക്കിയപ്പോ ഴാണ് അസാധാരണ വലിപ്പത്തില്‍ അണ്ഡാശയത്തില്‍ മുഴ കണ്ടെ ത്തിയത്.ഉടന്‍ ഡോക്ടര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുക യായിരു ന്നു.കഴിഞ്ഞ ദിവസം ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ആനീ സ് എംഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്.ആശുപത്രിയില്‍ തുടര്‍ പരിചര ണത്തില്‍ കഴിയുന്ന വീട്ടമ്മ സുഖം പ്രാപിച്ച് വരുന്നതായി മദര്‍കെയ ര്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!