മണ്ണാര്‍ക്കാട് :നഗരസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണയും കനത്ത പോരാട്ടം. ഒറ്റയ്ക്ക് ഭരിക്കാന്‍ ഇടത്-വലത് മുന്നണികളും അട്ടിമറി വിജയം നേടാന്‍ ബിജെപിയും ശ്രമിക്കുന്ന നഗരസഭയില്‍ മത്സര ച്ചൂടിന് കാഠിന്യമേറി.സ്ഥാനാര്‍ഥികളും അണികളും വാര്‍ഡുകള്‍ തോറും മൂന്നുംനാലുംതവണ വോട്ടഭ്യര്‍ഥന നടത്തികഴിഞ്ഞു.
നഗരസഭയായി സ്ഥാനക്കയറ്റം കിട്ടിയ ആദ്യത്തെ തെരഞ്ഞെടു പ്പുതന്നെ ഏറെ ശ്രദ്ധാകേന്ദ്രമായിരുന്നു.ആര്‍ക്കും ഭൂരിപക്ഷമില്ലാ ത്തതിനാല്‍ കൂട്ടുമുന്നണിയിലായിരുന്നു ഭരണം.29 വാര്‍ഡുകളുള്ള നഗരസഭയില്‍ എല്‍ഡിഎഫ് 13 ഉം യുഡിഎഫ് 13 ഉം സീറ്റും നേടിയ പ്പോള്‍ എന്‍ഡിഎ മൂന്നു സീറ്റില്‍ സാനിധ്യം അറിയിച്ചു. നറുക്കെടു പ്പില്‍ യുഡിഎഫിന് നഗരസഭാധ്യക്ഷ സ്ഥാനവും എല്‍ഡിഎഫിന് വൈസ് ചെയര്‍മാന്‍ സ്ഥാനവും ലഭിക്കുകയായിരുന്നു. കൂട്ടുമുന്നണി യായതിനാല്‍ തന്നെ കോട്ടങ്ങള്‍ എണ്ണിപ്പറയുന്നില്ലെങ്കിലും നേട്ടങ്ങ ള്‍ നിരത്തി മുന്നണികള്‍ പോരാട്ടം കനപ്പിച്ചിരിക്കുകയാണ്. ഇത്ത വണ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നുതന്നെയാണ് ഇരുകൂട്ടരുടെയും അവകാശവാദം.
വിമത ശല്യം, മുന്നണിക്കുള്ളിലെ പടലപിണക്കങ്ങള്‍, രാഷ്ട്രീയമാ യ അടിയൊഴുക്കുകള്‍ എന്നിവ എല്ലാ മുന്നണികളിലുമുണ്ട്. എന്നിരു ന്നാലും ഏതെങ്കിലും ഒരു മുന്നണി ഭൂരിപക്ഷംനേടി നഗരസഭ ഭരി ക്കണമെന്ന് ആഗ്രഹിക്കുകയാണ് വോട്ടര്‍മാര്‍. ഇതിനായി വിലയേറി യ സമ്മതിദാനാവകാശം വിനിയോഗിക്കാനായി ഒരുങ്ങികഴിഞ്ഞു നഗരസഭയിലെ വോട്ടര്‍മാര്‍.
മണ്ണാര്‍ക്കാട് നഗരസഭയില്‍ ഇത്തവണയും കനത്ത പോരാട്ടം. ഒറ്റ യ്ക്ക് ഭരിക്കാന്‍ ഇടത്-വലത് മുന്നണികളും അട്ടിമറി വിജയം നേടാ ന്‍ ബിജെപിയും ശ്രമിക്കുന്ന നഗരസഭയില്‍ മത്സരച്ചൂടിന് കാഠിന്യ മേറി.സ്ഥാനാര്‍ഥികളും അണികളും വാര്‍ഡുകള്‍തോറും മൂന്നും നാലുംതവണ വോട്ടഭ്യര്‍ഥന നടത്തികഴിഞ്ഞു.നഗരസഭയായി സ്ഥാ നക്കയറ്റം കിട്ടിയ ആദ്യത്തെ തെരഞ്ഞെടുപ്പുതന്നെ ഏറെ ശ്രദ്ധാകേ ന്ദ്രമായിരുന്നു.ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ കൂട്ടുമുന്നണി യിലായിരുന്നു ഭരണം.ഇത്തവണ ആര് വരുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ജനം.