തെങ്കര:അപൂര്‍വ്വമായ മസ്തിഷ്‌ക ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞ് ദക്ഷന് സുമനസ്സുകളുടെ വലിയ സഹായം വേണം.കളി ചിരികളുമായി നിറഞ്ഞ ആരോഗ്യത്തോടെ ദക്ഷന്‍ ഓടി വരുന്നത് കാണാന്‍ വഴിക്കണ്ണുകളുമായി കാത്തിരിക്കുകയാണ് മെഴുകുമ്പാറ ഗ്രാമം.
ഓട്ടോ റിക്ഷ തൊഴിലാളിയായ തെങ്കര മലത്തെ വീട്ടില്‍ ദീപേഷി ന്റെയും സുനിജയുടേയും രണ്ടാമത്തെ മകനായ ആറുവയസ്സുകാര ന്‍ ദക്ഷനെ ഒരു വയസും എട്ടുമാസവുമുള്ളപ്പോഴാണ് ക്രാനിയോ ഫറിംഗിയോമ,ഹൈഡ്രോസെഫാലസ് എന്ന രോഗം ബാധിച്ചത്.കണ്ണ് കാണുന്നില്ലെന്ന് കുട്ടി പറഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാ ണ് രോഗം കണ്ടെത്തിയത്.തുടര്‍ന്ന് എറണാകുളത്തുള്ള അമൃത ആശുപത്രിയില്‍ രണ്ട് തവണ ശസ്ത്രക്രിയ നടത്തി.അഞ്ച് ലക്ഷ ത്തോളം രൂപ ചിലവായി.വീണ്ടും ശസ്ത്രക്രിയ വേണമെന്നായി. ഒക്ടോബറില്‍ വട്ടമ്പലത്തെ മദര്‍ കെയര്‍ ആശുപത്രിയില്‍ വച്ചും ശസ്ത്രകിയ നടന്നു.കുട്ടിയുടെ ചികിത്സയ്ക്കായി ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീടും വരെ പണയത്തിലാണ്.
ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മാസം കൂടുമ്പോഴുള്ള എംആര്‍ഐ സ്‌കാനിംഗ് ഉള്‍പ്പടെയുള്ള പരിശോധനക്കും വലിയൊരു സംഖ്യ യാണ് വേണ്ടി വന്നിരുന്നത്.ഭീമമായ ചികിത്സ ചെലവ് താങ്ങാ നാകാതെ കുടുംബം ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലും ചികിത്സയ്ക്കായി ചെന്നെങ്കിലും അമൃതയില്‍ തന്നെ ചികിത്സ തുടരാനായിരുന്നു നിര്‍ദേശം.ഇന്ന് വീണ്ടും ദക്ഷന് സര്‍ജറിയു ണ്ട്.ഇതിന് നാല് ലക്ഷത്തോളം രൂപയാണ് ചെലവ് വരുന്നത്. നാട്ടു കാരും സുമനസ്സുകളും ചേര്‍ന്ന് ഒരു തുക സമാഹരിച്ച് നല്‍കിയി ട്ടുണ്ട്.പക്ഷേ അത് പോര.ദക്ഷനെ രക്ഷിക്കാന്‍ ബന്ധുക്കള്‍ പേറുന്ന സാമ്പത്തിക പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് നാട്ടുകാര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ദക്ഷന്‍ ചികിത്സ ധനസഹായ സമിതി രൂപീകരി ച്ചിട്ടുണ്ട്.ബാലന്‍ മലപ്പുറം ചെയര്‍മാനും സതീഷ് ചേലമഞ്ചേരി കണ്‍വീനറുമായ സമിതി ചികിത്സയ്ക്കാവശ്യമായ തുക കണ്ടെ ത്താനുള്ള നെട്ടോട്ടത്തിലാണ്.
സഹായം എത്തിക്കാന്‍:
ബാലന്‍ എം/സതീഷ്.സിസി
A/c:363701000006140
MICR:678020153
IFSC:IOBA0003637
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തെങ്കര ബ്രാഞ്ച്
ഫോണ്‍:9961 6365 36, 9995 7950 73,9526 0024 11, 9747 032928