മണ്ണാര്‍ക്കാട്:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നല്‍കി വരുന്ന മികച്ച 10 നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ക്കുളള അവാര്‍ഡ് പട്ടിക യില്‍ എം ഇ എസ് കല്ലടി കോളേജും ഈ വര്‍ഷം ഇടം പിടിച്ചു. മികച്ച പ്രോഗ്രാം ഓഫീസറായി ചരിത്ര വിഭാഗം മേധാവി ആര്‍.വി. മഞ്ജു വും മികച്ച എന്‍.എസ്.എസ് വളണ്ടിയറായി മാസ് കമ്മ്യൂണിക്കേ ഷ ന്‍ ആന്‍ഡ് ജേര്‍ണലിസം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പി മുഹമ്മദ് ഫവാസും തിരഞ്ഞെടുക്കപ്പെട്ടു.കോളേജിലെ എന്‍എസ്എസ് യൂണി റ്റ് നടത്തിയ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാര ത്തിന് അര്‍ഹമാക്കിയത്.
‘അഭയം’ പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ മൂന്നു കുടുംബങ്ങ ള്‍ക്ക് ഭവനനിര്‍മ്മാണം,കേന്ദ്രസര്‍ക്കാരിന്റെ സ്വച്ച്ഛ്ഭാരത്, ജല ശക്തി അഭിയാന്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍, ‘കൂടെ’ യുടെ ഭാഗമായി വിഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിനോദ യാത്ര, ലഹരി വിരുദ്ധ ബോധവല്‍ക്കരണം,മണ്ണാര്‍ക്കാട് താലൂക്ക് ആശുപ ത്രിയുമായി ചേര്‍ന്ന് പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതി, കൂടാതെ എന്‍ എസ് എസ് ജില്ലാകലോത്സവം,ലീഡേഴ്സ് മീറ്റ് എന്നിവ നടത്തിയി രുന്നു.ഗമനം പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ തടിക്കുണ്ട് ഊരിലെ വീടുകള്‍ പുനരുദ്ധരിക്കുകയും കമ്പ്യൂട്ടറിന്റെ അടിസ്ഥാ ന ഉപയോഗങ്ങള്‍ പഠിപ്പിച്ചു നല്‍കുകയും അവര്‍ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ നല്‍കുകയും ചെയ്തു ‘സ്വയം’പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലേയും കുമരംപുത്തൂര്‍ പഞ്ചായത്തിലെയും നിര്‍ധനരായ രോഗികള്‍ക്ക് സോപ്പ് നിര്‍മ്മാണവും എല്‍ ഇ ഡി ബള്‍ ബ് നിര്‍മാണവും പരിശീലിപ്പിച്ച നല്‍കിയതുമെല്ലാം യൂണിറ്റിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.