മണ്ണാര്‍ക്കാട്:നഗരസഭ തിരഞ്ഞെടുപ്പിന് ആവേശം പകര്‍ന്ന് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ വോട്ട് വണ്ടിക്ക് ഉജ്വല സമാപ നം.വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് കൗ ണ്‍സിലര്‍ ആയി എത്തിയാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന കാഴ്ചപ്പാടുകള്‍ ജനസമക്ഷത്തിലേക്കെത്തിച്ചാണ് വോട്ടും പറച്ചിലു മായി വോട്ട് വണ്ടി പര്യടനം പൂര്‍ത്തിയാക്കിയത്. കുടിവെള്ള പ്രശ്‌ന ത്തിന് പരിഹാരം,റോഡുകള്‍,നടപ്പാതകള്‍,കളിക്കളം,തെരുവ് വിള ക്കുകള്‍,കുളിക്കടവ്, നഗരത്തില്‍ പൊതുശൗചാലയങ്ങള്‍,മാലിന്യ സംസ്‌കരണം,നെല്ലിപ്പുഴയുടെ സംരക്ഷണം,സാഹിത്യ കേന്ദ്രം തുടങ്ങിയ വികസന കാഴ്ചപ്പാടുകളാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ട് വണ്ടിയില്‍ പങ്കുവെച്ചത്.
നവംബര്‍ 25ന് കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച വോട്ട് വണ്ടിയുടെ യാത്ര ആറ് ദിവസങ്ങള്‍ കൊണ്ട് 29 വാര്‍ഡുകളിലുമെത്തിയാണ് ഇന്നലെ ചന്തപ്പടിയില്‍ സമാപിച്ചത്.രാഷ്ട്രീയം മാറ്റി നിര്‍ത്തി വിക സന കാഴ്ചപ്പാടുകള്‍ മാത്രം പങ്കുവെക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അവ സരം നല്‍കിയ വോട്ട് വണ്ടിയെ നഗരസഭയിലെ വോട്ടര്‍മാരും ഹൃദ യവായ്‌പോടെയാണ് സ്വീകരിച്ചത്.വാര്‍ഡിന് വേണ്ട വികസനങ്ങള്‍ നിര്‍ദേശിച്ച് വോട്ടര്‍മാരും വോട്ട് വണ്ടിയില്‍ പങ്കാളികളായി. രാഷ്ട്രീയ ആരോപണപ്രത്യോരപണങ്ങളില്ലാതെ പോയകാലത്തെ വിഴുപ്പലക്കലുകളില്ലാതെ വികസനം മാത്രം പങ്കുവെച്ചുള്ള വോട്ട് വണ്ടിയെ മണ്ണാര്‍ക്കാട് ഏറ്റെടുത്ത കാഴ്ചയായിരുന്നു.
സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം,അധ്യാപകനായ സുരേ ഷ്,മാസ് കമ്മ്യൂണിക്കേഷന്‍ റാങ്ക് ജേതാവ് ശബ്‌ന ശശി എന്നിവരാ യിരുന്നു റാങ്ക് ജേതാവ്.സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു, ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍ പോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഹാദി , അസ്ലം അച്ചു, ഭാരവാഹികളായ , ഉമ്മര്‍ റീഗല്‍ , ബഷീര്‍ കുറുവണ്ണ, ,ഫിറോസ് മനുസ്, അബ്ദുറഹിമാന്‍ , ഷൗക്കത്ത് ,ഹംസ മാസ്റ്റര്‍, മുനീര്‍ മാസ്റ്റര്‍ , ദീപിക, ഫക്രുദീന്‍, ഫസല്‍, റംഷാദ്, മുഹമ്മദാലി മാസ്റ്റര്‍ , ഫൗസിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്ഥാനാര്‍ത്ഥികള്‍ പങ്കുവെച്ചതും വോട്ടര്‍മാര്‍ നിര്‍ദേശിച്ചതുമായ വികസന കാഴ്ചപ്പാടുകള്‍ മെമ്മോറാണ്ടമാക്കി നഗരസഭയില്‍ അധി കാരത്തില്‍ വരുന്ന ഭരണസമിതിക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്ന് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. സമാപന സമ്മേളനത്തില്‍ സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായിരുന്നു. ശിവപ്രകാശ്സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഹാദി അറക്കല്‍ നന്ദിയും പറഞ്ഞു.