കോട്ടോപ്പാടം:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവിഴാംകുന്ന് യൂണിറ്റ് യൂത്ത് വിംഗ് കമ്മറ്റി രൂപീകരണവും ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിച്ചു. കോ വിഡ് മഹാമാരി തകര്‍ത്ത വ്യാപാര മേഖലയ്ക്ക് സര്‍ക്കാ രുകളുടെ ഭാഗത്ത് നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി.ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡ ന്റ് ലിയാക്കത്തലി അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് വിംഗ് ജില്ലാ പ്രസി: ഷമീർ മണ്ണാർക്കാട്, മുഖ്യ പ്രഭാഷണം നടത്തി.ഹോമിയോ പ്രതി രോധ മരുന്ന് വിതരണം മണ്ഡലം ജനറല്‍ സെക്രട്ടറി ഷമീം കരുവ ള്ളി നിര്‍വ്വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് എംപി ബാപ്പു അധ്യ ക്ഷനാ യി.യൂണിറ്റ് ജന.സെക്രട്ടറി ഷാജി.യൂത്ത് വിംഗ് ജില്ലാ വൈ. പ്രസി ഡന്റ് അഭിലാഷ്, ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, യൂത്ത് വിംഗ് നിയോജകമണ്ഡലം ജന.സെക്രട്ടറി സക്കീര്‍,അലനല്ലൂര്‍ യൂണിറ്റ് ട്രഷറര്‍ യൂസഫ് എന്നിവര്‍ സംസാരിച്ചു. യൂത്ത് വിംഗ് പ്രസിഡ ന്റായി റഷീദ് പരുത്തിയില്‍, ജന:സെക്രട്ടറിയായി ഫിറോസ് വളപ്പില്‍, ട്രഷററായി ആദില്‍ സെലക്ഷന്‍ എന്നിവരെ തിരഞ്ഞെ ടുത്തു.