പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ നിരസിച്ചത് 188 നാമനിര്‍ദേശ പത്രികക ളാണെന്ന് ഇലക്ഷന്‍ ഡെപ്യൂ ട്ടി കലക്ടര്‍ അറിയിച്ചു.ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകള്‍,നഗരസഭ എന്നിവിടങ്ങളിലായാണ് ഇത്രയും പത്രികകള്‍ തള്ളിയത്. ഗ്രാമ പഞ്ചായത്തുകളില്‍ ലഭിച്ച 10581 നാമനിര്‍ദ്ദേശപത്രികകളില്‍ 174 അപേക്ഷകള്‍ നിരസിച്ചു.10407 പത്രികകള്‍ സ്വീകരിച്ചു.ബ്ലോക്ക് പഞ്ചായത്തുകളില്‍ ലഭിച്ച 1225 നാമനിര്‍ദ്ദേശ പത്രികകളില്‍ നാലെ ണ്ണം നിരസിച്ചു.1221 എണ്ണം സ്വീകരിച്ചു.ജില്ലാ പഞ്ചായത്തില്‍ ലഭിച്ച 177 നാമനിര്‍ദ്ദേശപത്രികകളും സ്വീകരിച്ചു. നഗരസഭകളില്‍ ലഭിച്ച 1759 നാമനിര്‍ദേശ പത്രികകളില്‍ 10 എണ്ണം നിരസിച്ചു.ഇതോടെ ജില്ല യില്‍ സ്വീകരിച്ച ആകെ നാമനിര്‍ദ്ദേശപത്രികകളുടെ എണ്ണം 13554 ആയി. സ്ഥാനാര്‍ഥികള്‍ക്ക് ഇനി നവംബര്‍ 23ന് നാമനിര്‍ദേശ പത്രി കകള്‍ പിന്‍വലിക്കാന്‍ അവസരമുണ്ട്.
മണ്ണാര്‍ക്കാട് മേഖലയില്‍ ആറോളം പേരുടെ പത്രികയാണ് തള്ളി യത്. നഗരസഭയില്‍ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീ ശന്‍ താഴത്തേത്തില്‍,എഴാംവാര്‍ഡ് അരകുര്‍ശ്ശിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ടിഎം സുധ,20-ാം വാര്‍ഡ് പാറപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ്മര്‍,കുമരംപുത്തൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാരപ്പാടത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബിന്‍സി ജോ ബി,തെങ്കര പഞ്ചായത്ത് പതിനാറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ബാലന്‍ ചേറുംകുളം, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് എടത്തനാട്ടുകര ഡിവിഷന്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് സ്വതന്ത്രനായ കെ അബൂബ ക്കര്‍ എന്നിവരുടെ പത്രികകള്‍ നിരസിച്ചു.സതീശന്‍ താഴത്തേതിലി ന്റേയും ടിഎം സുധയുടേയും പത്രിക തള്ളിയത് ഒപ്പ് വെക്കാത്തതി ന്റെ പേരിലാണ്.മത്സരിക്കാനുള്ള വയസ് പൂര്‍ത്തിയാകാത്തതി ന്റെ പേരിലാണ് ബിന്‍സി ജോബിയുടെ പത്രിക തള്ളിയത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ കണക്ക് നല്‍കാത്തതിനാല്‍ ബാലന്‍ ചേറുംകുളത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാ ക്കിയിരുന്നു.സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാരുമായി കരാര്‍ പാടില്ലെന്ന നിയമമാണ് കരാറുകാരായ കെ അബൂബക്കറിന്റേയും ഉമ്മറിന്റേ യും പത്രിക തള്ളാന്‍ കാരണമായത്.