പാലക്കാട്:സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് 2021 വര്‍ഷത്തേക്കുള്ള ഗ്രൂപ്പ് ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കിയതായി ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു. ഡ്രോയിംഗ് ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ഇന്‍ഷുറ ന്‍സ് തുക ഡിസംബര്‍ 30 നകം ട്രഷറിയില്‍ അടക്കണം.
സര്‍ക്കാര്‍ ജീവനക്കാര്‍ 500, ഇന്‍ഡ്യ റിസര്‍വ് ബറ്റാലിയന്‍ കമാന്റോ കള്‍ 800, സ്വയംഭരണ സ്ഥാപനങ്ങള്‍/ സര്‍വ്വകലാശാല/ പൊതുമേ ഖല/ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ 500 രൂപയും ജി. എസ്.ടി യും, എസ്.ആര്‍.എല്‍ വിഭാഗം ജീവനക്കാര്‍ 500 രൂപയും ജി.എസ്.ടി യും, കെ.എസ്.ഇ.ബി 850 രൂപയും ജി.എസ്.ടിയും, കെ. എസ്.ആര്‍.ടി.സി 600 രൂപയും ജി.എസ്.ടി യും ആണ് ഇന്‍ഷുറന്‍ സായി അടക്കേണ്ടത്.
ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭ്യമാക്കുന്നതിന് കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 50 വയസ് തികയാത്ത ജീവന ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ജി.ഐ.എസ്, എസ്.എല്‍.ഐ പദ്ധതിയില്‍ അംഗത്വം നേടിയിട്ടുണ്ടാകണം. ശൂന്യവേതാനാവധി യിലുള്ളവര്‍, അന്യത്ര സേവനത്തിലുള്ളവര്‍, സസ്പെന്‍ഷനിലു ള്ളവര്‍, മറ്റെന്തെങ്കിലും കാരണത്താല്‍ ശമ്പളം ലഭിക്കാത്തവര്‍ എന്നിവര്‍ ഡിസംബര്‍ 31നകം ട്രഷറിയില്‍ പ്രീമിയം അടക്കണം.