പാലക്കാട്:തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനായി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ അഞ്ച് പേരില്‍ കവിയരുത്. മാസ്‌ക് ധരി ക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണം. കോവിഡ്- 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, ശാരീരി ക അകലം എന്നിവ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധമാക്കി യിട്ടുണ്ട്.

പെരുമാറ്റചട്ടം

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് നിയന്ത്രണം

*സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും സമാനമായ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്തുന്നതിനും തിരഞ്ഞെടുപ്പ് ഓഫീസായി ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.

*സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ ഒരു കക്ഷിക്ക് മാത്രമായി അനുവദിക്കരുത്. മറ്റു കക്ഷികളും സ്ഥാനാര്‍ത്ഥികളും ആവശ്യപ്പെടുകയാണെങ്കില്‍ താമസസൗകര്യം അനുവദിക്കണം.

*രാഷ്ട്രീയ കക്ഷികളുടെ  അനൗദ്യോഗിക യോഗങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ അനുവദനീയമല്ല.

*48 മണിക്കൂറില്‍ കൂടുതല്‍ ആര്‍ക്കും മുറി അനുവദിക്കുവാന്‍ പാടില്ല.

*വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ അവസാനിക്കുന്നതുവരെ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മുറി അനുവദിക്കരുത്.

ഡമ്മി ബാലറ്റ് യൂണിറ്റുകള്‍ ഉപയോഗിച്ചുള്ള ബോധവത്കരണത്തിന് നിയന്ത്രണം

*വോട്ടര്‍മാരെ ബോധവത്‌രിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് യഥാര്‍ത്ഥ ബാലറ്റ് യൂണിറ്റുകളുടെ പകുതി വലിപ്പത്തിലും തടിയിലോ പ്ലൈ വുഡിലോ നിര്‍മ്മിച്ചതുമായ ബാലറ്റ് യൂണിറ്റുകളെ ഉപയോഗിക്കാന്‍ പാടുള്ളൂ

*ഡമ്മി യൂണിറ്റുകള്‍ യഥാര്‍ത്ഥ ബാലറ്റ് യൂണിറ്റുകളുടെ നിറത്തിലുള്ളതാകാന്‍ പാടില്ല.

പ്ലാസ്റ്റിക്കിനും ഫ്‌ലക്‌സിനും നിരോധനം

*പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് പ്രചാരണ സാമഗ്രികളായി പ്ലാസ്റ്റിക്, ഫ്‌ലക്‌സ് എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

*ദൈവങ്ങളുടെയും ആരാധനാമൂര്‍ത്തികളുടെയും ചിത്രം ആലേഖനം ചെയ്ത ഡയറി, കലണ്ടര്‍, സ്റ്റിക്കര്‍ എന്നിവ വിതരണം ചെയ്യാന്‍ പാടുള്ളതല്ല

പോസ്റ്ററുകള്‍, ലഘുലേഖകള്‍ അച്ചടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

*പ്രസാധകരുടെയും അച്ചടി സ്ഥാപനത്തിന്റെയും പേര്, വിലാസം, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം എന്നിവ ഉള്‍ക്കൊള്ളിച്ച് മാത്രമേ പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കാന്‍ പാടുള്ളൂ

*ഇവയുടെ പകര്‍പ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം

തൊപ്പി, മുഖംമൂടി, മാസ്‌ക് എന്നിവ ഉപയോഗിക്കാം

*പ്രചാരണത്തിന് ഭാഗമായി സ്ഥാനാര്‍ഥിയുടെ ഫോട്ടോ, ചിഹ്നം എന്നിവ ആലേഖനം ചെയ്ത തൊപ്പി, മുഖംമൂടി, മാസ്‌ക് തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.

*ഇവയുടെ ചിലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തണം

*വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് സാരി, ഷര്‍ട്ട്, മുണ്ട്, തുണി തുടങ്ങിയവ വിതരണം ചെയ്യുന്നത് കുറ്റകരമാണ്.

പ്രചാരണത്തിന് മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്താം

*തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമ, ടെലിവിഷന്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാം.

*പൊതു പ്രചാരണം അവസാനിച്ച ശേഷം ഇത്തരം മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെയുള്ള പ്രചാരണം പാടില്ല.

താല്‍ക്കാലിക ഓഫീസ് സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

*രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പൊതുസ്ഥലമോ സ്വകാ ര്യ സ്ഥലമോ കയ്യേറിയോ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാ പനങ്ങള്‍, ആശുപത്രികള്‍ എന്നിവയിലോ തിരഞ്ഞെടുപ്പി നോടനു ബന്ധിച്ചുള്ള താല്‍ക്കാലിക ഓഫീസുകള്‍  തുടങ്ങാന്‍ പാടുള്ളതല്ല

*പഞ്ചായത്തുകളില്‍ പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട ത്തിന്റെ 200 മീറ്റര്‍ പരിധിയിലും നഗരസഭാ സ്ഥാപനങ്ങളുടെ പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ 100 മീറ്റര്‍ പരിധിയിലും താല്‍ക്കാലിക ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!