അലനല്ലൂര്‍: 2021 ലെ ഹജ്ജ് യാത്രക്ക് കരിപ്പൂരില്‍ നിന്നും വിമാന യാ ത്രാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈ സേഷന്‍ സംഘടിപ്പിച്ച ശാഖാ മെമ്പേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. രാജ്യ ത്തെ 16 ഹജ്ജ് ഹൗസുകളില്‍ രണ്ടാം സ്ഥാനത്തുള്ള കരിപ്പൂര്‍ ഹജ്ജ് ഹൗസിനെ നോക്കുകുത്തിയാക്കി സ്വകാര്യ മേഖലയിലെ വിമാ നത്താവളങ്ങളെ സഹായിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം. ഭൂരി പക്ഷം യാത്രക്കാരുടെയും സൗകര്യങ്ങള്‍ കൂടി പരിഗണിച്ച് സര്‍ ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നും മീറ്റ് ആവശ്യപ്പെട്ടു.

നിര്‍ഭയ ജീവിതം, സുരക്ഷിത സമൂഹം എന്ന പ്രമേയത്തില്‍ 2021 ഏപ്രിലില്‍ നടക്കുന്ന ഓണ്‍ലൈന്‍ സമ്മേളനത്തിന്റെ മുന്നോടി യായാണ് മെമ്പേഴ്‌സ് മീറ്റ് നടത്തിയത്. ഡിസംബര്‍ 6 നാണ് പ്രഖ്യാ പന സമ്മേളനം.അലനല്ലൂര്‍ മണ്ഡലത്തിലെ അലനല്ലൂര്‍, പാലക്കാഴി, കാര, വെട്ടത്തൂര്‍, തടിയംപറമ്പ്, പൂക്കടാഞ്ചേരി, ചിരട്ടക്കുളം. കൊടി യങ്കുന്നു എന്നീ ശാഖകളിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ പാലി ച്ചുകൊണ്ട് മീറ്റ് നടത്തിയത്. പ്രമുഖ ഖുര്‍ ആന്‍ പണ്ഡിതന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി അദ്ധ്യക്ഷ്യത വഹിച്ചു. ഹുസൈന്‍ സലഫി, ടി. കെ അശ്‌റഫ്, ഹാരിസ് ഇബ്‌നു സലീം, സി പി സലീം, കെ. താജുദ്ദീന്‍ സ്വലാഹി, അര്‍ഷദ് അല്‍ ഹികമി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!