പാലക്കാട്:ഓണവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ ഓഗസ്റ്റ് 17 മുതല്‍ ആരംഭിച്ച ഓണക്കാല പരിശോധന ‘ഓപ്പറേഷന്‍ പൊന്നോ ണം’ സെപ്റ്റംബര്‍ അഞ്ച് വരെ തുടരുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ അറിയിച്ചു.മൂന്ന് സ്‌ക്വാഡുകളായി ഇതുവരെ 166 സ്ഥാ പനങ്ങള്‍ പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നാല് സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി.17 സാമ്പിളുകള്‍ പരിശോധനക ള്‍ക്കായി ശേഖരിച്ചു.വാളയാര്‍, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന വാഹനങ്ങളില്‍ പരിശോധന നട ത്തിവരുന്നുണ്ട്. ഇതുവരെ 55 വാഹനങ്ങള്‍ പരിശോധിക്കുകയും 29 സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം തൃശ്ശൂരില്‍ നിന്നുള്ള മൊബൈല്‍ പരിശോധനാ ലാബിന്റെ സഹായത്തോടെ വടക്കഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിലും മീനാക്ഷിപുരം ചെക്ക് പോസ്റ്റിലും പാല്‍, എണ്ണ എന്നിവയുടെ തല്‍സമയ പരിശോധനയും നടത്തി. പാല്‍, നെയ്യ്, ശര്‍ക്കര, പായസം മിക്‌സുകള്‍, പരിപ്പ്, മുളക്, മല്ലി, മഞ്ഞള്‍ തുടങ്ങിയ മസാല പൊടികള്‍, പപ്പടം, വെളിച്ചെണ്ണ തുടങ്ങി ഓണവിപണി ലക്ഷ്യമിട്ട് പുറത്തുനിന്നും എത്തിക്കുന്ന മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, ചിപ്‌സുകള്‍ എന്നിവയുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. പുറത്തു നിന്നും എത്തുന്ന മത്സ്യലോറികളും ചെക്ക്‌പോസ്റ്റുകളില്‍ പരിശോധിക്കുന്നുണ്ട്.
ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക
വിപണിയിലെത്തുന്ന ശര്‍ക്കര, ചിപ്പ്‌സ് എന്നിവ വാങ്ങുമ്പോള്‍ കടും നിറത്തിലുള്ള (മഞ്ഞ, ചുവപ്പ്) ശര്‍ക്കരയും തിളങ്ങുന്ന മഞ്ഞ നിറ ത്തിലുള്ള ചിപ്‌സും ഒഴിവാക്കേണ്ടതാണ്. വെളിച്ചെണ്ണ വാങ്ങുമ്പോ ള്‍ കമ്പോളവിലയെക്കാള്‍ ഒരുപാട് കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന പാക്കറ്റുകള്‍ ഒഴിവാക്കുക. അവയ്ക്ക് ഗുണനിലവാരം കുറയാന്‍ സാധ്യതയുണ്ട്. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പറും നിര്‍മ്മാണ തീയതി, ഉപയോഗകാലാവധി എന്നിവ രേഖപ്പെടുത്തിയ പാക്കറ്റുക ള്‍ മാത്രം വാങ്ങാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. വഴിയരികില്‍ തുറന്നുവെച്ച് വില്‍ക്കുന്ന അണ്ടിപ്പരിപ്പ്, മുന്തിരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം വില്‍പ്പന നടത്താന്‍ കച്ചവടക്കാര്‍ ശ്രദ്ധിക്കണം.
താല്‍ക്കാലിക ഭക്ഷ്യ സ്റ്റാളുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.
ഓണം പ്രമാണിച്ച് തുടങ്ങിയ താല്‍ക്കാലിക ഭക്ഷ്യ സ്റ്റാളുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ, രജിസ്‌ട്രേഷനോ ഇല്ലാതെ വ്യാപാരം നടത്തുന്നത് അഞ്ച് ലക്ഷം പിഴയും ആറുമാസത്തെ ജയില്‍ ശിക്ഷ യും ലഭിക്കാവുന്ന കുറ്റമാണ്.
പൊതുജനങ്ങള്‍ക്ക് 1800-425-1125, 8943346189 നമ്പറുകളില്‍ പരാതി അറിയിക്കാം
ഓണക്കാല പരിശോധനയുടെ ഭാഗമായി ഹോട്ടലുകള്‍, ബേക്കറി കള്‍, തട്ടുകടകള്‍ എന്നിവടങ്ങളിലും പരിശോധന നടത്തും. പൊതു ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച പരാ തികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ട്രോള്‍ഫ്രീ നമ്പറായ 1800- 425- 1125 ലോ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ 8943346189 എന്ന നമ്പറിലോ അറിയിക്കാമെന്നും ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ അറിയിച്ചു.