മണ്ണാര്‍ക്കാട്:നഗരസഭയില്‍ പിഎംഎവൈ ലൈഫ് ഭവന നിര്‍മാണ പദ്ധതി നഗരസഭ ചെയര്‍പേഴ്ണിന്റെ നിരുത്തരവാദപരമായ നിലപാട് മൂലം അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന് സിപിഎം കൗണ്‍ സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.നഗരസഭയുടെ വിഹിതം നല്‍കാത്തതിനാല്‍ നാലാം ഡിപിആറില്‍ നിര്‍മാണ അനുമതിയായ 283 വീടുകളുടെ പ്രവൃത്തികളാണ് എങ്ങുമെത്താ ത്ത നിലയിലുള്ളത്.വീട് നിര്‍മാണത്തിനായി പദ്ധതി വഴി അനുവ ദിക്കുന്ന നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ നഗരസഭയാണ് കണ്ടെത്തേണ്ടത്.തനത് ഫണ്ട് ലഭ്യമല്ലെങ്കില്‍ ധനകാര്യ സ്ഥാപന ങ്ങളില്‍ നിന്നും വായ്പയെടുക്കാവുന്നതാണ്.5,കോടി 66 ലക്ഷം രൂപയാണ് വേണ്ടത്.എന്നാല്‍ ഇക്കാര്യത്തില്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് നഗരസഭ ചെയര്‍പേഴ്സണ്‍ പുലര്‍ത്തു ന്നത്.ഭവന പദ്ധതിക്കുള്ള തുക കണ്ടെത്തുന്നതിനായി ഇവര്‍ യാ തൊരു ഇടപെടലും നടത്തുന്നില്ല.
സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഉള്‍പ്പെട്ട സബ് കമ്മിറ്റി രൂപീകരിക്കുകയും യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ഇതിലും ചെയര്‍പേഴ്സണ്‍ പങ്കെടുത്തില്ല.സബ് കമ്മിറ്റി ഇടപെട്ട് ഒരു ദേശസാല്‍ കൃത ബാങ്കില്‍ നിന്നും വായ്പയ്ക്കായി ചര്‍ച്ച നടത്തിയെങ്കിലും വായ്പ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്.പിന്നീട് സഹകരണ ബാങ്കുക ളെ സമീപിക്കുകയും ഇവര്‍ വായ്പ നല്‍കാന്‍ തയ്യാറായെങ്കിലും ഇവ രുമായി ചര്‍ച്ച നടത്താനോ വായ്പ ലഭ്യമാക്കാനോ ചെയര്‍പേഴ്സന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടായില്ല.കുടുംബശ്രീക്ക് വായ്പ ലഭ്യ മാക്കാന്‍ ചെയര്‍പേഴ്സണ്‍ കാണിക്കുന്ന ഉത്സാഹം ലൈഫ് ഭവന പദ്ധതിയില്‍ പുലര്‍ത്തുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടു ത്തി.
ഇടത് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലാണ് കൂടുതല്‍ വീടുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്.വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാ യാല്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നതിനാല്‍ സ്വാര്‍ത്ഥ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പദ്ധതി അട്ടിമറിക്കാനാണ് ചെയര്‍ പേഴ്സണ്‍ ശ്രമിക്കുന്നതെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.ഉണ്ടാ യിരുന്ന വീട് പൊളിച്ചാണ് പുതിയ വീട് നിര്‍മാണം തുടങ്ങിയത്. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ വാടക വീടുകളില്‍ കഴി യുന്നവരുമുണ്ട്.നിലവില്‍ ഈ വര്‍ഷം വീട് നിര്‍മാണം പൂര്‍ത്തീകരി ക്കാന്‍ കഴിയില്ലെന്നതാണ് അവസ്ഥ.പാവപ്പെട്ടവന് വീട് നിഷേധി ക്കുന്ന നിലപാട് സ്വീകരിക്കുന്ന ചെയര്‍പേഴ്സന് വിഷയത്തില്‍ ഉത്തരം പറയേണ്ട ബാധ്യതയുണ്ടെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടി ക്കാട്ടി.വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം കൗണ്‍സിലര്‍മാരായ അഡ്വ കെ സുരേഷ്,കെ മന്‍സൂര്‍,സിടി പുഷ്പാനന്ദ്,ഹരിലാല്‍ എന്നിവര്‍ പങ്കെടുത്തു.