പാലക്കാട് : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തിരുവോണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ഇതില്‍ പോലീസും ജില്ലാ ഭരണാധികാരികളും ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കോവിഡ് 19 മായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥരു മായി സൂം വഴി നടത്തിയ അവലോകന യോഗത്തില്‍ സംസാരി ക്കുകയായിരുന്നു മന്ത്രി. സമ്പര്‍ക്കവ്യാപനം തടയുക എന്നുളളത് പ്രധാനപ്പെട്ട കാര്യമാണ്. പാലക്കാട് ജില്ലയില്‍ പോസിറ്റിവിറ്റി തുടക്കത്തില്‍ രണ്ട് ശതമാനമായിരുന്നത് ഇപ്പോള്‍ അഞ്ച് മുതല്‍ ഏഴ് ശതമാനമാണെന്ന് മനസ്സലാക്കിക്കൊണ്ട് ജാഗ്രത കര്‍ശനമാക്കി സമ്പര്‍ക്കവ്യാപനം തടയണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഓണവു മായി ബന്ധപ്പെട്ട വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയാന്‍ പോലീസ്, എക്‌സൈസ് എന്നിവയുടെ സംയുക്ത റൈഡ് ഉണ്ടാകും. ജ്വല്ലറി, തുണിക്കടകള്‍, ഫിഷ്, വെജിറ്റബിള്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളി ല്‍ ജനങ്ങള്‍ അകലം പാലിച്ച് ഇടപെടണം. ഇത് പരിശോധിക്കു ന്നതിനായി പോലീസിന്റെ സ്‌പെഷല്‍ പട്രോളിംഗ് നടത്തും. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക മുന്നറിയിപ്പായി മൈക്ക് അനൗ ണ്‍സ്‌മെന്റ് നടത്തുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്യും.അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കണ്ടെയ്ന്‍മെന്റ് സോണുകളായ പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈനില്‍ പോകുന്നുണ്ടെന്ന് ഉറപ്പാക്കണം. ഓണത്തോടനുബന്ധിച്ച് വ്യാജ മദ്യത്തിന്റെ ഒഴുക്ക് ഉണ്ടാവാതിരിക്കാന്‍ പോലീസ്, എക്‌സൈസ് എന്നിവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. 10 മുതല്‍ 60 വയസു വരെയുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയാല്‍ മറ്റ് രോഗലക്ഷണങ്ങളില്ലെങ്കില്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളില്‍ നിന്നുള്ള സമ്പര്‍ക്കം ഒഴിവാക്കി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള നടപടി സംബന്ധിച്ച് ആലോചിക്കും. 10 ദിവസം കഴിഞ്ഞു നെഗറ്റീവ് ആയാല്‍ ക്വാറന്റെനില്‍ നിന്നും മാറാം. ടെസ്റ്റിംഗ് ലെവല്‍ കൂട്ടാനുള്ള നടപടി സ്വീകരിക്കും. ടെസ്റ്റിന് ആവശ്യമായ ആന്റിജന്‍ കിറ്റിന് കെ.എം.സി.എല്‍ വഴി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. സാമ്പത്തിക ശേഷിയുള്ളവര്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്‌ററ് നടത്താന്‍ സ്വകാര്യ സ്ഥാപനങ്ങളെ കൂടി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അന്യസം സ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് വാളയാര്‍ കൂടാതെ മറ്റ് ചെക്‌പോസ്റ്റുകള്‍ വഴി വരുന്നതിനുള്ള സൗകര്യം സംബന്ധിച്ച് ആലോചിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ ഇരിക്കണം. ഇത് 7 ദിവസമാക്കണമെന്ന പൊതു നിര്‍ദ്ദേശം സര്‍ക്കാര്‍ പരിശോധിക്കും. വിളവെടുപ്പ് തുടങ്ങുന്ന ഘട്ടത്തില്‍ കൊയ്ത്തു മെഷീന്‍ തമിഴ്‌നാട്ടില്‍ നിന്നാണ് വരേണ്ടത്. ഏകദേശം 500 ഓളം മെഷീനുകള്‍ എത്തും. ഇതോടൊ പ്പം 2000 ത്തോളം തൊഴിലാളികളും എത്തും. ഇവരുടെ പരിശോ ധനയില്‍ ഇളവ് വരുത്തുന്നതില്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

  • വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയാന്‍ സ്‌പെഷല്‍ സ്‌ക്വാഡുകള്‍

ഓണക്കാലത്ത് വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയുന്നതിനായി ജില്ലയി ല്‍ സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ചതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ആഗസ്റ്റ് 10ന് ആരംഭിച്ച സ്‌പെഷല്‍ ഡ്രൈ വ് സെപ്റ്റംബര്‍ രണ്ട് വരെ സജീവമായി പ്രവര്‍ത്തിക്കും. അട്ടപ്പാടി യിലുള്‍പ്പെടെ ജില്ലയില്‍ ആറ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിര്‍ത്തി വഴി മദ്യം കടത്തുന്നതില്‍ 18 വയസിന് താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ഊര്‍ജ്ജിത പരിശോധന നടത്തണമെന്ന് യോഗത്തില്‍ പങ്കെടുത്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. ജില്ലയില്‍ രോഗവ്യാപനം കൂടു തലും ജില്ലയ്ക്കകത്തു നിന്നുള്ളവരില്‍ നിന്നായ സാഹചര്യത്തില്‍
ചെക്‌പോസ്റ്റിലെ ആരോഗ്യ പരിശോധന നിര്‍ത്താന്‍ തീരുമാനിച്ച തായി ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ അതിര്‍ത്തി കടക്കാന്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

  • ടെസ്റ്റുകളുടെ എണ്ണം കൂട്ടണം

കോവിഡ് പരിശോധന ഊര്‍ജ്ജിതമാക്കുന്നതിനായി ജില്ലയില്‍ ടെസ്റ്റ് വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ ടെസ്റ്റിംഗ് കിറ്റുകള്‍ ആവശ്യമാണെന്ന് കലക്ടര്‍,ഡി.എം.ഒ എന്നിവര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ പരിശോധന സൗകര്യം ജില്ലയില്‍ കുറവാണ്. കൂടുതല്‍ പേരും സര്‍ക്കാര്‍ മേഖലയേയാണ് ആശ്രയിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ മേഖലയില്‍ പരിശോധന നടത്തുന്നതിനായി കൂടുതല്‍ കിറ്റുകള്‍ ആവശ്യമാണ്. ഇക്കാര്യം കേരള മെഡിക്കല്‍ സപ്ലൈ കോര്‍പറേഷന്‍ ലിമിറ്റഡുമായി (കെ.എം.സി.എല്‍) ചര്‍ച്ച ചെയ്ത് ലഭ്യമാക്കുമെന്നാണ് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചത്. നിലവില്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും ഗവ.ജില്ലാ ആശുപത്രി, ടി.ബി സെന്റര്‍ എന്നിവിടങ്ങളില്‍ ട്രൂനാറ്റ് ടെസ്റ്റും താലൂക്ക് ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ആന്റിജന്‍ ടെസ്റ്റുമാണ് നടത്തുന്നത്.

  • രോഗിബാധിതര്‍ക്ക് വീട്ടില്‍ ചികിത്സ സംബന്ധിച്ച് ആലോചിക്കും.

കോവിഡ് പോസിറ്റീവായ രോഗികള്‍ക്ക് വീട്ടില്‍ തന്നെ താമസിച്ച് ചികിത്സ ചെയ്യാമെന്ന ആവശ്യം ഉയരുന്നതായി ഡി.എം.ഒ അറിയിച്ചു. 10 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് വീട്ടില്‍ ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ നിലവില്‍ വീട്ടിലിരുന്ന ചികിത്സിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ 106 ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ജില്ലയില്‍ സജ്ജമാണ്. ഇതിനാല്‍ ആറെണ്ണം സജീവാണ്. സാഹചര്യം രൂക്ഷമാകുന്നെങ്കില്‍ മാത്രം വീട്ടിലെ ചികിത്സയെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്ന് മന്ത്രി പറഞ്ഞു.

  • ഓണവിപണി: പോലീസ് പരിശോധന കര്‍ശനമാക്കും

ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് കടകളിലും മാര്‍ക്കറ്റിലും തിരക്കുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വ്യാപാരി സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം അറിയിച്ചു.തുണിക്കടകള്‍, സ്വര്‍ണക്കടകള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായ സാമൂഹിക അകലം പാലിക്കുന്നതിനും ബില്ലിംഗ് സെക്ഷനില്‍ ക്യൂ നില്‍ക്കുന്നതിന് അടയാളമിട്ട് ആളുകളെ നിര്‍ത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അനൗണ്‍സ്‌മെന്റും പട്രോളിംഗും നടത്തും. മാര്‍ക്കറ്റിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള കടകള്‍ സെപ്റ്റംബര്‍ 2 വരെ രാവിലെ ഏഴു മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും. മാര്‍ക്കറ്റുകളില്‍ ലോഡ് ഇറക്കുമ്പോള്‍ തിരക്ക് അനുഭവപ്പെടാറുണ്ട്. അതിനാല്‍ ഈ സമയങ്ങളില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണം കഴിയുന്നതു വരെ ശാരീരിക അകലം പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എസ്.പി അറിയിച്ചു.

  • അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിക്കും

ഡോക്ടര്‍മാരുടെ കുറവ് ഉണ്ടാവുകയാണെങ്കില്‍ സീനിയര്‍ ഡോക്ടറുടെ കീഴില്‍ ഗവ.മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിക്കാന്‍ യോഗത്തില്‍ തീരുമാനമായി. എന്നാല്‍ നിലവില്‍ ജില്ലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുണ്ട്. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്‍രറുകളില്‍ ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരേയും നിയമിച്ചിട്ടുള്ളതായി ഡി.എം.ഒ അറിയിച്ചു.

  • ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു

ഓണക്കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അന്ത്യോദയ കാര്‍ഡുകളില്‍ 95 ശതമാനം കിറ്റ് വിതരണം പൂര്‍ത്തിയായി. ചുവന്ന കാര്‍ഡുകളില്‍ 93 ശതമാനവും നീല കാര്‍ഡുകളില്‍ 16 ശതമാനവുമാണ് പൂര്‍ത്തിയായിരിക്കുന്നത്.

  • ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കി

ജില്ലയിലെ 2340 ആശാവര്‍ക്കര്‍മാര്‍ക്കും ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരേയുള്ള ഓണറേറിയവും ഫെസ്റ്റിവല്‍ അലവന്‍സ്, കോവിഡ് ഇന്‍സെന്റീവ് എന്നിവയുള്‍പ്പെടെയുള്ള ഇന്‍സെന്റീവുകളും നല്‍കിയതായി എന്‍.എച്ച്.എം ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, ഡി.എം.ഒ കെ.പി.റീത്ത, എക്‌സൈസ് ഡ്പ്യൂട്ടി കമ്മീഷണര്‍ ഷാജി.എസ്.രാജന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍, എന്‍.എച്ച്.എം. ജില്ലാ കോര്‍ഡിനേറ്റര്‍ രചന ചിദംബരം, ജില്ലാ സ്‌പ്ലൈ ഓഫീസര്‍ അജിത് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!