പാലക്കാട്:കോവിഡ് രോഗ പ്രതിരോധത്തിന് ഇനിയുള്ള ദിവസ ങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവ ലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത, എംപിമാര്‍, എം എല്‍ എ മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളി ല്‍ പട്ടാമ്പിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതൊഴിച്ചാല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടന്നത്. ഇപ്പോഴും മികച്ച പ്രവര്‍ത്തനമാണ് നട ക്കുന്നത്. എന്നാല്‍ ഇനിയുള്ള ഒരു മാസം രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ പ്രായം കുറഞ്ഞവര്‍ക്കാണ് കൂടുതല്‍ രോഗബാധ ഉള്ളത്. രോഗവ്യാപനം വര്‍ധിച്ചാല്‍ അത് കൂടുതല്‍ പ്രായമുള്ളവരിലേക്കു ബാധിക്കാന്‍ സാധ്യതയുണ്ട്. അത് മരണ നിരക്ക് കൂടാന്‍ ഇടയാക്കും. അതിനാല്‍ രോഗവ്യാപനം തടയാന്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം നടക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രതി രോധ പ്രവര്‍ത്തനം ഫലപ്രദമാക്കണം. ഇതിന് ജനപ്രതിനിധികള്‍ സഹകരിക്കണം.

രോഗപ്രതിരോധത്തിനുള്ള നിയന്ത്രണ നടപടികള്‍ക്ക് പൊലീസിന് കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ആവശ്യമുള്ള സ്ഥലങ്ങളില്‍ നടപടികള്‍ കര്‍ശനമാക്കും. പട്ടാമ്പിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടെങ്കിലും അത് അവിടെ തന്നെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. ജില്ലയില്‍ 33 പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകള്‍ ആയുണ്ട്. ജില്ലയില്‍ ആകെ 48106 ടെസ്റ്റുകള്‍ ഇതിനകം നടത്തി. ഇതില്‍ 16159 എണ്ണവും ആന്റിജന്‍ ടെസ്റ്റ് ആണ്. ആവശ്യത്തിനുള്ള മരുന്നും ഉപകരണങ്ങളും കരുതിയിട്ടുണ്ട്. ഇതിനകം 116 കേന്ദ്രങ്ങ ള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആക്കാനായി കണ്ടെത്തിയിട്ടു ണ്ട്. അവിടങ്ങളില്‍ ആവശ്യമുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കു കയാണ്. 11990 കിടക്കകള്‍ ഇവിടെ ഒരുക്കാന്‍ കഴിയും. പുതുശ്ശേരി യില്‍ കിന്‍ഫ്ര പാര്‍ക്കില്‍ 1000 കിടക്കകള്‍ ഒരുക്കുകയാണ്. ഗുരുത രമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത എല്ലാവരെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ തന്നെ ചികില്‍സിച്ച് സുഖപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവിടങ്ങളില്‍ അതിനുള്ള സംവിധാനങ്ങളൊ രുക്കാനും ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാനുമുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് ആവശ്യമുള്ള തുകയെടുത്തു ഇവിടേക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താം. പിന്നീട് അതിനു അംഗീകാരം നേടിയാല്‍ മതി.

ഓരോ മണ്ഡലത്തിലെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും പഞ്ചായത്ത് പ്രസിഡ ന്റുമാര്‍, സെക്രട്ടറിമാര്‍, അതാതു പ്രദേശങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ യോഗം എം എല്‍ എമാര്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രി എ.കെ ബാലന്‍ നിര്‍ദേശിച്ചു.

എല്ലാ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ആവശ്യമുള്ള ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഇനിയുള്ള നാളുകളില്‍ രോഗപ്രതിരോധത്തിനായി കര്‍ശന നടപടികളാണ് സ്വീകരി ക്കുകയെന്നും ജനങ്ങള്‍ അതിനോട് പൂര്‍ണമായി സഹകരിച്ച് പ്രതിരോധ പ്രവര്‍ത്തനം പൂര്‍ണവിജയമാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ വി കെ ശ്രീകണ്ഠന്‍ എം.പി, എം .എല്‍.എ മാരായ വിടി ബല്‍റാം, മുഹമ്മദ് മുഹ്‌സിന്‍, പി കെ ശശി, കെ.വി വിജയദാസ്, ഷാഫി പറമ്പില്‍. കെ ബാബു, കെ ഡി പ്രസേനന്‍, വി എസ് അച്യുതാനന്ദന്റെ പ്രതിനിധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ജില്ലാ കളക്ടര്‍ ജില്ലാ പോലീസ് സുപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിയവരും പങ്കെടുത്തു.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍ പൊതുവില്‍ തൃപ്തി രേഖപ്പെടുത്തി. ടെസ്റ്റ് ഫലം വൈകുന്ന ചില കേസുകള്‍ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ആന്റിജന്‍ പരിശോധന വന്ന ശേഷം പരിശോധനാ ഫലം വേഗം നല്‍കാന്‍ കഴിയുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!