അലനല്ലൂർ: അലനല്ലൂരിലെ വ്യാപാരഭവൻ ഓഫിസ് പൂട്ടിയ സംഭവത്തിന്റെ തുടർ നടപടിയിൽ പൊലീസ് ഏകപക്ഷിയാമായ നടപടി സ്വീകരിച്ചെന്ന് നസിറുദ്ധീൻ വിഭാഗം. പൊലീസിന് കൈമാറിയ ഇരു വിഭാഗത്തിന്റെയും താക്കോൽ മറു വിഭാഗത്തിന് പോലീസ്തന്നെ കൈമാറിയെന്നും വ്യാപാരി വ്യവസായി നസിറുദ്ധീൻ വിഭാഗം അലനല്ലൂർ യൂണിറ്റ് പ്രസിഡന്റ് സുബൈർ തുർക്കി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 19 ന് കോടതിയിൽ നിന്നും കമ്മീഷൻ എത്തി പോലീസ് സാന്നിധ്യത്തിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് താക്കോൽ മറുവിഭാഗത്തിന് ഒരു ചർച്ചയും കൂടാതെ കൈമാറുകയായിരുന്നെന്നും, നിയമപരമായി അല്ലാതെ ആരെയും വ്യാപാര ഭവനിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നും, ബാങ്കുകളിലൂടെ ഇടപാടുകൾ നടത്താത്തത് സാമ്പത്തിക ക്രമക്കേടിന് തെളിവാണെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു. യൂണിറ്റ് പ്രസിഡൻ്റിനു പുറമെ ജനറൽ സെക്രട്ടറി സി.സുരേഷ് കുമാർ, പി.നജീബ്, ഷമീറലി, പി.അൻവർ ഹുസൈൻ, എൻ.സെയ്തലവി, ബാസിക് സലീം, സാലിം സിദ്ധിക്കി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.