കുമരംപുത്തൂര്‍:താഴെ ചുങ്കം കവലയിലെ ഉയരവിളക്ക് കത്താതായിട്ട് ദിവസങ്ങളായി. മൂന്നുംകൂടിയ കവലയിലുള്ള ഉയരവിളക്ക് കണ്ണടച്ചതോടെ രാത്രിയില്‍ ഈഭാഗം ഇരുട്ടി ലാണ്.ഒരാഴ്ചയിലധികമായി വിളക്ക് പ്രവര്ത്തനരഹിതമായിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍പും സമാനമായ പ്രശ്നമുണ്ടായിട്ടുണ്ട്. ഇത് പഞ്ചായത്തിടപെട്ട് പരിഹരിക്കുകയാ യിരുന്നു.രാത്രിയില്‍ രണ്ട് ബസ് സ്റ്റോപ്പുകളിലും ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍, ഇവിടെയുള്ള ഓട്ടോറിക്ഷതൊഴിലാളികള്‍ എന്നിവരെയെല്ലാം വെളിച്ചമില്ലായ്മ പ്രയാ സത്തിലാക്കുന്നു. ചുങ്കത്തെ കടകളില്‍ നിന്നും കൂടാതെ ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങളുടെയും വെളിച്ചമേ രാത്രിയില്‍ ഇപ്പോള്‍ ഈഭാഗത്തുള്ളൂ. വ്യാപാരസ്ഥാപന ങ്ങള് അടക്കുന്നതോടെ ഇവിടം ഇരുട്ടിലാകും. ഉയരവിളക്ക് തകരാറിലായ കാര്യം നാട്ടു കാര്‍ അധികൃതരെ അറിയിച്ചിരുന്നു. കെ.എസ്.ഇ.ബിയില്‍ നിന്നും ജീവനക്കാരെത്തി പരിശോധിക്കുകയും ചെയ്തു.വയറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നാണ് വിവരം. ഇത് പരിഹരിക്കാനുള്ള നടപടിയുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറി യിച്ചു.
