അലനല്ലൂര്‍: അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എ.എഫ്.എ. സൂപ്പകര് കപ്പ് ഫുട്ബോള്‍ മത്സരത്തിന് സ്കൂള്‍ മൈതാനത്ത് തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് വി.അബ്ദുല്‍ സലീം അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.നാസര്‍, പ്രധാന അധ്യാപകന് ഷൗക്കത്തലി, കായികാധ്യാപകന് രാജഗോപാല്‍, അക്കാദമി കോച്ച് മുഹമ്മദ് പാറോകോട്ട് എന്നിവര്‍ സംസാരിച്ചു. എട്ടുടീമുകള്‍ പങ്കെടുക്കുന്ന മത്സരം നാളെ സമാപിക്കും.
