Day: July 17, 2024

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

പാലക്കാട്: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമനുസരിച്ച് വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (17.07.2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് 17-07-2024: പത്തനംതിട്ട, കോട്ടയം, എറണാകുളം,…

അന്തരിച്ചു

മണ്ണാര്‍ക്കാട്: കൊമ്പം ചേരേങ്ങല്‍തൊടി മുഹമ്മദ് കുട്ടി (67) അന്തരിച്ചു.ഭാര്യ നടകള ത്തില്‍ സഫിയ. മക്കള്‍:ഫാരിസ്(ദുബൈ), ഫിയാസ്(ദുബൈ), ഫര്‍സാന. മരുമക്കള്‍: അബ്ദുല്‍സലാം(അബുദാബി), ഹസ്‌ന, ഷഹ്ന.

ശിരുവാണി ഡാം റിവര്‍ സ്ലൂയിസ് നാളെ 50 സെ.മീ. ആക്കി ഉയര്‍ത്തും

ശിരുവാണി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യ ത്തില്‍ നാളെ (ജൂലൈ 18ന് ) രാവിലെ 10ന് റിവര്‍ സ്ലൂയിസ് 50 സെന്റിമീറ്റര്‍ ആക്കി ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ എഞ്ചീനിയര്‍ അറിയിച്ചു. ഡാമില്‍ നിന്നും പുഴയിലേക്ക് 1.416 ക്യുസെക്സ് വെള്ളം…

അപകടകരമായ മരംമുറിച്ചുമാറ്റല്‍ : അടിയന്തര നടപടിക്കായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ യോഗം ചേരും

കാലവര്‍ഷം : ഇരുമന്ത്രിമാരുടേയും നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു പാലക്കാട്: അപകടകരമായി പാതയോരങ്ങളിലും മറ്റും നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിനായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഈ മാസം തന്നെ അടിയന്തരയോഗം ചേരുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി,…

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സേവനങ്ങള്‍ സൗജന്യമായി എംപാനല്‍ഡ് ആശുപത്രികളില്‍ ലഭ്യമാണ്

നിയമവിരുദ്ധ എന്റോള്‍മെന്റില്‍ പങ്കെടുക്കരുത് മണ്ണാര്‍ക്കാട് : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ എംപാനല്‍ ചെയ്ത ആശുപത്രി കളില്‍ സജ്ജമാക്കിയിട്ടുള്ള കെഎഎസ്പി കിയോസ്‌ക്കുകള്‍ മുഖേന മാത്രമാണ് പദ്ധതി യുടെ അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി അറിയി ച്ചു. എന്നാല്‍ അനധികൃതമായി…

പച്ചക്കറിയും പൂക്കളും കൈനിറയെ വിളവെടുക്കാം! അലനല്ലൂരില്‍ പുഷ്പ വര്‍ഷ പദ്ധതി തുടങ്ങി

അലനല്ലൂര്‍ : ഓണത്തിന് വിളവെടുക്കാന്‍ പാകത്തില്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ പച്ച ക്കറികൃഷിയും പൂക്കൃഷിയും തുടങ്ങി. ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധ തിയിലുള്‍പ്പെടുത്തിയിട്ടുള്ള പുഷ്പ വര്‍ഷ പദ്ധതി പഞ്ചായത്ത്,കൃഷിഭവന്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവ സംയു ക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് തരം…

പോളിടെക്നിക് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം: സ്പോട്ട് അഡ്മിഷന്‍

മണ്ണാര്‍ക്കാട് : 2024-25 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാ സ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ ഐഎച്ച്ആർഡി/ കേപ്പ് സ്വാശ്രയ പോളിടെ ക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരി ട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ…

തെന്നാരിയില്‍ തെരുവുനായ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്, ഭീതി

മണ്ണാര്‍ക്കാട് : നഗരസഭയിലെ തെന്നാരി പ്രദേശത്ത് തെരുവുനായ ആക്രമണം. പതിമൂന്നുകാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുണ്ടോര്‍ശ്ശിയില്‍ അജിന്‍ (13), തെന്നാരി സ്വദേശി കൃഷ്ണന്‍ (70) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇതില്‍ അജിനെ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വീടിന് സമീപത്തു വെച്ചും, കൃഷ്ണനെ…

ഭാഷാസമര അനുസ്മരണവും അറബിക് ടാലന്റ് ടെസ്റ്റും നടത്തി

മണ്ണാര്‍ക്കാട് : കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ മണ്ണാര്‍ക്കാട് ഉപജില്ല ഭാഷാ സമര അനുസ്മരണവും അലിഫ് അറബിക് ടാലന്റ് ടെസ്റ്റും നടത്തി. വിദ്യാഭ്യാസ വകു പ്പിന്റെ അനുമതിയോടെ പൊതു വിദ്യാലയങ്ങളില്‍ നടത്തി വരുന്ന സ്‌കൂള്‍തല അലി ഫ് അറബിക് ടാലന്റ് ടെസ്റ്റില്‍…

മല്ലീസ് പറമുടി പ്രകാശനം; സംഘാടകസമിതി രൂപീകരിച്ചു

അഗളി : കേരളത്തിലെ സമകാലിക ഗോത്രകവിതകളുടെ ഊര്‍ജ്ജസ്വലമുഖങ്ങ ളിലൊന്നായ മണികണ്ഠന്‍ അട്ടപ്പാടിയുടെ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കവിതസമാഹാരമായ മല്ലീസ്പറ മുടിയുടെ പ്രകാശനം ആഗസ്റ്റ് 15ന് നടത്തുന്നതിനുള്ള സംഘാടകസമിതി രൂപീകരിച്ചു. എ.പരമേശ്വരന്‍ ചെയര്‍മാനായും എസ്.എസ്.കാളി സ്വാമി കണ്‍വീറുമായി അമ്പതംഗ സംഘാടക സമിതിയാണ്…

error: Content is protected !!