അലനല്ലൂര്‍ : ഓണത്തിന് വിളവെടുക്കാന്‍ പാകത്തില്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ പച്ച ക്കറികൃഷിയും പൂക്കൃഷിയും തുടങ്ങി. ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധ തിയിലുള്‍പ്പെടുത്തിയിട്ടുള്ള പുഷ്പ വര്‍ഷ പദ്ധതി പഞ്ചായത്ത്,കൃഷിഭവന്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവ സംയു ക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് തരം ചെണ്ടുമല്ലി, പയര്‍ മുതല്‍ വെള്ളരി വരെയുള്ള പലതരം പച്ചക്കറികള്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. കൃഷിഭവന്‍ മുഖേന വിത്തും തൈയും വളങ്ങളും ലഭ്യമാക്കും. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടു ത്തി നിലമൊരുക്കും. കുടുംബശ്രീ വഴിയും കര്‍ഷക ര്‍ക്കും പദ്ധതിയില്‍ പങ്കാളിക ളാകാം.
ഓണമാഘോഷിക്കാന്‍ അലനല്ലൂര്‍ ഗ്രാമവാസികള്‍ക്ക് വിഷരഹിതമായ പച്ചക്കറികളും നാട്ടുപൂക്കളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പുഷ്പവര്‍ഷ പദ്ധ തി ആസൂത്രണം ചെയ്തിരിക്കുന്നത്. പൂകൃഷിയ്ക്കായി 49,000 രൂപയും പച്ചക്കറി കൃഷി യ്ക്ക് 50, 000 രൂപയുമാണ് ഗ്രാമ പഞ്ചായത്ത് ചെലവഴിക്കുന്നത്.ഈ മാസം 20നുള്ളില്‍ പ ഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ അറിയിച്ചു.
മുണ്ടക്കുന്ന് വാര്‍ഡില്‍ മണ്ഡപക്കുന്നില്‍ സ്വകാര്യവ്യക്തി വിട്ടുനല്‍കിയ ഒരേക്കറില്‍ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ കൃഷി തുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ വാര്‍ഡ്തല ഉദ്ഘാ ടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ എം.ജിഷ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അലി മഠത്തൊടി, ഷമീര്‍ ബാബു പുത്തന്‍കോട്ടില്‍, അക്ബ ര്‍ അലി പാറോക്കോട്ട്, എന്‍.ആര്‍.ഇ.ജി.എസ്. എഞ്ചിനീയര്‍ രാജേഷ്, പൊതുപ്രവര്‍ത്തക രായ കെ.ടി.ഹംസപ്പ, സുകുമാരന്‍ മാസ്റ്റര്‍, സി.മുഹമ്മദാലി, നിജാസ് ഒതുക്കുംപുറത്ത്, അബ്ദുള്ള മാസ്റ്റര്‍, മമ്മദ് മാസ്റ്റര്‍, യൂസഫ് ഹാജി, റഹ്മത്ത് തൈകോട്ടില്‍, കുഞ്ഞയമു, വാ ര്‍ഡിലെ തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.