മണ്ണാര്‍ക്കാട് : കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ മണ്ണാര്‍ക്കാട് ഉപജില്ല ഭാഷാ സമര അനുസ്മരണവും അലിഫ് അറബിക് ടാലന്റ് ടെസ്റ്റും നടത്തി. വിദ്യാഭ്യാസ വകു പ്പിന്റെ അനുമതിയോടെ പൊതു വിദ്യാലയങ്ങളില്‍ നടത്തി വരുന്ന സ്‌കൂള്‍തല അലി ഫ് അറബിക് ടാലന്റ് ടെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ ഇരുന്നൂറോളം വിദ്യാര്‍ ഥികള്‍ ഉപജില്ല ടാലന്റ് ടെസ്റ്റില്‍ പങ്കെടുത്തു. എല്‍. പി. വിഭാഗത്തില്‍ പി.ടി.എം. എ.എല്‍.പി. സ്‌കൂളിലെ പി.ടി.മുഹമ്മദ് റബീഹ്, യു.പി. വിഭാഗത്തില്‍ ജി.യു.പി.എസ്. ഭീമനാടിലെ അതൂഫ യാസീന്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.ഇ.എസ്.എച്ച്. എസ്സിലെ പി.എച്ച്.നജ,, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എന്‍.റിഷ എന്നിവര്‍ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസി ഡന്റ് മുഹമ്മദലി കല്‍ക്കണ്ടി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മ ദലി മിഷ്‌കാത്തി ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പടുവമ്പാടന്‍, കെ.എ.ടി.എഫ്.റവന്യൂ ജില്ലാ പ്രസിഡന്റ് കരീം മുട്ടു പാറ, മുന്‍ ജില്ലാ പ്രസിഡന്റ് ഹംസ അന്‍സാരി തുടങ്ങിയവര്‍ സമ്മാനദാനം നടത്തി. ഉപജില്ല ജനറല്‍ സെക്രട്ടറി ഹംസക്കുട്ടി പയ്യനെടം സ്വാഗതവും അലിഫ് വിംഗ് കണ്‍വീ നര്‍ മുഹമ്മദ് ഷഫീര്‍ നന്ദിയും പറഞ്ഞു.