ശിരുവാണി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യ ത്തില്‍ നാളെ (ജൂലൈ 18ന് ) രാവിലെ 10ന് റിവര്‍ സ്ലൂയിസ് 50 സെന്റിമീറ്റര്‍ ആക്കി ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ എഞ്ചീനിയര്‍ അറിയിച്ചു. ഡാമില്‍ നിന്നും പുഴയിലേക്ക് 1.416 ക്യുസെക്സ് വെള്ളം ഒഴുക്കി വിടും. നിലവില്‍ റിവര്‍ സ്ലൂയിസ് അഞ്ച് സെന്റിമീറ്റര്‍ ഉയര്‍ത്തി 0.142 ക്യുസെക്സ് അളവില്‍ ജലം ശിരുവാണി പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ജൂലൈ 17ന് ഉച്ചയ്ക്ക് രണ്ടിന് ജലനിരപ്പ് 875.60 മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 878.5 മീറ്ററാണെങ്കിലും 877 മീറ്ററിനുമുകളില്‍ ജലം സംഭരിക്കുവാന്‍ ഡാം സേഫ്റ്റിയുടെ അനുമതി ഇല്ല. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ടെന്നും പുഴയില്‍ വെള്ളത്തിന്റെ അളവ് ഉയരുമെന്നതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.