മണ്ണാര്‍ക്കാട് : നഗരസഭയിലെ തെന്നാരി പ്രദേശത്ത് തെരുവുനായ ആക്രമണം. പതിമൂന്നുകാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുണ്ടോര്‍ശ്ശിയില്‍ അജിന്‍ (13), തെന്നാരി സ്വദേശി കൃഷ്ണന്‍ (70) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇതില്‍ അജിനെ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വീടിന് സമീപത്തു വെച്ചും, കൃഷ്ണനെ ഇന്ന് രാവിലെ ഏഴ്മണിയോടെ ചായകുടിക്കാനായി പോകുമ്പോള്‍ തെന്നാരി റോഡില്‍ വെച്ചുമാണ് നായ ആക്രമിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സതേടി. തെരുവുനായ വളര്‍ത്തു നായ്ക്കളേയും ആക്രമിച്ചതായി പറയപ്പെടുന്നു. ഒരു കോഴിയേയും കടിച്ചു കൊന്നിട്ടു ണ്ട്. നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് തെന്നാരി. തുടര്‍ച്ചയായു ണ്ടായ തെരുവുനായ ആക്രമണം പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. ധൈര്യ മായി വഴിനടക്കാന്‍പോലും വയ്യാത്തവിധം ഇവിടെയും തെരുവുനായ ശല്ല്യം രൂക്ഷമാ ണ്. പല സംഘങ്ങളായി പലഭാഗങ്ങളിലാണ് ഇവ വിഹരിക്കുന്നത്. ഓരോ സംഘത്തിലും പത്തോളം നായ്ക്കള്‍ വരെയുണ്ട്. പറമ്പിലും ആളില്ലാത്ത വീടുകള്‍ക്ക് മുന്നിലും കടക ളുടെ പരിസരത്തുമൊക്കെയാണ് ഇവ തമ്പടിക്കുന്നത്. ആളുകള്‍ കുളിക്കാനായി പോകു ന്ന പൊട്ടിയുടെ ഭാഗത്തും നായശല്ല്യമുണ്ട്. കുളിക്കാനെത്തുന്നവര്‍ക്ക് നായകള്‍ കുരച്ചു ചാടാറുണ്ട്. മാത്രമല്ല റോഡിലൂടെ പോകുന്ന ചെറിയ വാഹനങ്ങള്‍ക്ക് പിറകെയും ഇവ കുതിച്ചെത്താറുണ്ട്. ഇതില്‍ ഇരുചക്രവാഹനഹയാത്രക്കാര്‍ക്കാണ് തെരുവുനായകള്‍ ഏറെയും ഭീഷണിയാകുന്നത്. തെരുവുനായശല്ല്യത്തിന് പരിഹാരം കാണാന്‍ അധി കൃതര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.