Month: March 2023

ഓടിക്കൊണ്ടിരുന്ന ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം

അഗളി: അട്ടപ്പാടി ചിണ്ടക്കിയില്‍ ഓടി കൊണ്ടിരുന്ന ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം.ജീപ്പ് കുത്തിമറിച്ചിട്ടു.ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.ഡ്രൈവര്‍ ചന്ദ്രന് പരിക്കേറ്റു.വെള്ളമാരി ഊരിന് സമീപവും കാട്ടാനക്കൂ ട്ടമെത്തിയതായി പറയുന്നു.

വയോജനങ്ങള്‍ക്ക് കട്ടില്‍
വിതരണം ചെയ്തു

കോട്ടോപ്പാടം : പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു.12 ലക്ഷം രൂപ ചെലവില്‍ 278 കട്ടിലുകളാണ് വിതരണം ചെയ്തത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.വൈസ് പ്ര സിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ റഫീന…

ചതുപ്പിലകപ്പെട്ട പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

കുമരംപുത്തൂര്‍: പാടത്തുള്ള കിണറിലെ ചതുപ്പിലകപ്പെട്ട പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.കുമരംപുത്തൂര്‍ കുളപ്പാടത്ത് ചാലിയംപറമ്പില്‍ രാംദാസിന്റെ നാല് വയസുള്ള കറവപ്പശുവാണ് പാടത്തുള്ള കിണറില്‍ വീഴുകയും ഇതിനുള്ളിലെ ചതു പ്പില്‍ താഴുകയുംചെയ്തത്. വിവരമറിയിച്ചത് പ്രകാരം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഹോസ് ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ പശുവിനെ സുരക്ഷിതമായി…

അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂളിന്റെ
ഒപ്പം ഒപ്പത്തിനൊപ്പം
പദ്ധതിക്ക് അംഗീകാരം

അലനല്ലൂര്‍: എല്ലാ കുട്ടികള്‍ക്കും എഴുത്തും വായനയും പഠിപ്പിക്കാനായി സ്‌കൂളുകള്‍ നടപ്പിലാക്കിയ തനത് പരിപാടിയില്‍ അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂളിന് നേട്ടം.ഒപ്പം ഒപ്പത്തിനൊപ്പം എന്ന പദ്ധതിക്കാണ് ജില്ലയില്‍ എല്‍പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം. ജില്ലയിലെ ബി ആര്‍സികള്‍ മുഖേന,പഠന പാഠ്യേതര മേഖലകളിലെ ഉന്നമനത്തിനായി സമഗ്രശിക്ഷാ…

നൗഷാദ് ബാഖവിയുടെ റമളാന്‍ പ്രഭാഷണം ഏപ്രില്‍ ഒന്നിന് തുടങ്ങും

മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം താറും നടത്തിവരാറുള്ള നൗഷാ ദ് ബാഖവിയുടെ റമളാന്‍ പ്രഭാഷണം ഏപ്രില്‍ 1, 2 തിയ്യതികളില്‍ രാവിലെ 9 മണിക്ക് മര്‍ഹൂം സി.കെ.എം. സ്വാദിഖ് ഉസ്താദ് നഗര്‍ മണ്ണാര്‍ക്കാട്…

അട്ടപ്പാടിയില്‍ കാടിനുള്ളില്‍ കഞ്ചാവ് കൃഷി; 1443 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു

അഗളി: അട്ടപ്പാടിയില്‍ വനത്തിനുള്ളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കൃഷി കണ്ടെത്തി.പാടവയല്‍ മേലെ ഭൂതയാര്‍ ഊരില്‍ നിന്നും ആറ് കിലോ മീറ്റര്‍ മാറി വെള്ളരിക്കോണം മലയുടെ തെക്കെ അരുകിലാണ് കഞ്ചാവ് ചെടികളുണ്ടാ യിരുന്നത്.രണ്ട് പ്ലോട്ടുകളായി തിരിച്ച് ഉദ്ദേശം മൂന്ന് മാസം പ്രായമായ…

അമ്പലപ്പാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: പഞ്ചായത്തില അമ്പലപ്പാറ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.വെള്ളിയാര്‍ പുഴയ്ക്ക് സമീപമാണ് കിണറും ടാങ്കും നിര്‍മിച്ചിട്ടുള്ളത്.ഇവിടെ നിന്നും കുറച്ച് ദൂരത്തേക്ക്…

കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കി

ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതാ യി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍…

മാലിന്യ സംസ്‌കരണ നിയമ ലംഘനം:
ജില്ലയില്‍ 46 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി

മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീക രിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ജില്ലയില്‍ 46 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി. കടമ്പഴിപ്പുറം പഞ്ചായത്തി ലെ പത്തോളം കടകളിലും പൊതുഇടങ്ങളിലും നടത്തിയ പരിശോധനയില്‍ ഒറ്റത്ത വണ…

കരുതലും കൈത്താങ്ങും; പരാതി പരിഹാര
അദാലത്ത് ഏപ്രില്‍, മെയ് മാസങ്ങളില്‍

മണ്ണാര്‍ക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘കരു തലും കൈത്താങ്ങും’ എന്ന പേരില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. പൊതു ജനങ്ങളില്‍ നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെ പരാതികളും…

error: Content is protected !!