അലനല്ലൂര്‍: മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ സേവനത്തിനൊടുവില്‍ മലപ്പുറം ജി എസ് ടി കമ്മീഷണറായി എടത്തനാട്ടുകര സ്വദേശിയും എഴുത്തുകാരനുമായ മുഹമ്മദ് അലി എന്ന ഇബ്‌നു അലി വിരമിക്കുന്നു.1992 ഒക്ടോബര്‍ 15 ന് ക്ലര്‍ക്ക് ആയി ചിറ്റൂര്‍ വില്‍പന നികുതി ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച മുഹമ്മദലി പാലക്കാട്, കോ ഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്.അഴിമതി രഹിത വാളയാര്‍ പദ്ധതിയില്‍ മികച്ച ഇന്‍സ്‌പെക്ടര്‍മാരിലൊരാളായി തിരഞ്ഞെടുക്കുകയും അവാര്‍ഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ജി.എസ്.ടി. ജീവനക്കാരുടെ സംഘടന രൂപീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. മല പ്പുറം ജില്ലയില്‍ ടീം ടാക്‌സസ്, ഇടുക്കിയില്‍ ടാക്‌സ് ഹൗസ് എന്നീ സംഘടനകളുടെ ഭാരവാഹിയും ആയിരുന്നു.നെഹ്‌റു യുവ കേന്ദ്രയില്‍ നാഷണല്‍ സര്‍വീസ് വളണ്ടിയര്‍ ആയിരുന്നു. സാമൂഹ്യ സേവന രംഗത്തും ഇടപെടുന്ന ഇദ്ദേഹം ‘ഇബ്‌നു അലി എടത്ത നാട്ടുകര’ എന്ന പേരില്‍ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ‘ഓര്‍മകളുടെ ഓലപ്പുര യില്‍ ‘, ‘കനലും നിലാവും’ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. മൂന്നാമത്തെ പുസ്തകം പ്രസാധനത്തിനൊരുങ്ങുകയാണ്.നേര്‍പഥം വാരികയില്‍ ‘കാഴ്ച’ കോളം എഴുതുന്നു.
പീസ് റേഡിയോയില്‍ അവതാരകനാണ്.എടത്തനാട്ടുകര പോത്തുകാടന്‍ സൈതാലി ആമിന ദമ്പതികളുടെ മകനാണ്.ഭാര്യ സീനത്ത് അലി (ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ അധ്യാപിക) മക്കള്‍: ഡോ. ജസീം അലി, അസ്ഹര്‍ അലി (സി.എ. വിദ്യാര്‍ഥി) മണ്ണാര്‍ക്കാട് ഡെപ്യുട്ടി തഹസില്‍ദാര്‍ അബ്ദുറഹ്മാന്‍,അധ്യാപകന്‍ അബ്ദുസ്സലാം,സീനിയര്‍ ക്ലര്‍ക്ക് ഷംസുദ്ദീന്‍,കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍ ഷാജഹാന്‍ എന്നിവര്‍ സഹോദര ങ്ങളാണ്.