കോട്ടോപ്പാടം: പഞ്ചായത്തില അമ്പലപ്പാറ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.വെള്ളിയാര്‍ പുഴയ്ക്ക് സമീപമാണ് കിണറും ടാങ്കും നിര്‍മിച്ചിട്ടുള്ളത്.ഇവിടെ നിന്നും കുറച്ച് ദൂരത്തേക്ക് പൈ പ്പ് വിന്യസിച്ച് രണ്ട് ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.64 ഓളം കുടുംബങ്ങളാണ് ഈ പ്രദേശ ത്തുള്ളത്.ഇവര്‍ക്ക് വീടുകളിലേക്ക് വെള്ളമെത്താന്‍ സൗകര്യമേര്‍പ്പെടുത്തതിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.ഇത് സംബന്ധിച്ച് ഡിവൈഎഫ്‌ഐ നിവേദനം നല്‍കി.
2018ലാണ് പദ്ധതി വിഭാവനം ചെയ്തത്.ഇത് പലതവണ ടെണ്ടര്‍ ചെയ്‌തെങ്കിലും ആരും ഏറ്റെടുക്കാതിരുന്നതിനെ തുടര്‍ന്ന് സില്‍ക്കിന് കൈമാറുകയായിരുന്നു.പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന പറഞ്ഞു.ഏപ്രില്‍ മാസത്തില്‍ പദ്ധതി വിപുലീകരണത്തിനുള്ള എസ്്റ്റിമേറ്റെടുക്കും.ഇത് നിര്‍വഹിക്കാന്‍ പഞ്ചായത്തിന് സാധ്യമാകുന്നതാണെങ്കില്‍ അതിനുള്ള നടപടിയുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.അല്ലെങ്കില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് പദ്ധതി വിപുലീകരണം സാധ്യമാക്കുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്‌റ,ജില്ലാ പഞ്ചായത്ത് അഗം മെഹര്‍ബാന്‍ ടീച്ച ര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം വി മണികണ്ഠന്‍,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കര്‍,കെ പി ഉമ്മര്‍,ഖാലിദ് അമ്പലപ്പാറ,ഉമ്മര്‍ മനച്ചിത്തൊടി, ദീപ, സിജാദ്, ഷംസു,ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.