അഗളി: അട്ടപ്പാടിയില്‍ വനത്തിനുള്ളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കൃഷി കണ്ടെത്തി.പാടവയല്‍ മേലെ ഭൂതയാര്‍ ഊരില്‍ നിന്നും ആറ് കിലോ മീറ്റര്‍ മാറി വെള്ളരിക്കോണം മലയുടെ തെക്കെ അരുകിലാണ് കഞ്ചാവ് ചെടികളുണ്ടാ യിരുന്നത്.രണ്ട് പ്ലോട്ടുകളായി തിരിച്ച് ഉദ്ദേശം മൂന്ന് മാസം പ്രായമായ 209 ചെടികളും ഒരു മാസം പ്രായമായ 1234 ചെടികളും ഉള്‍പ്പടെ 1443 കഞ്ചാവ് ചെടികളാണ് കണ്ടെത്തി നശിപ്പിച്ചത്.
പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തില്‍ പാലക്കാട് ഐബി പാര്‍ട്ടിയും മണ്ണാര്‍ക്കാട് സര്‍ക്കിള്‍ പാര്‍ട്ടിയും അഗളി റേഞ്ച് പാര്‍ട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.മേലെ ഭൂതയാറില്‍ നിന്നും ആറ് കിലോ മീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് പരിശോധനക്കായി എക്‌സൈസ് സംഘം വെള്ളരിക്കോണം മലയിലെത്തിയത്.
മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബി ആദര്‍ശ്,പാലക്കാട് എക് സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ എന്‍ നൗഫല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍ എസ് സുരേഷ്,ടി ആര്‍ വിശ്വകുമാര്‍,വി ആര്‍ സുനില്‍കുമാര്‍,അഗളി റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ജെ ആര്‍ അജിത്,സിവില്‍ എക് സൈസ് ഓഫീസര്‍ എല്‍ കൃഷ്ണമൂര്‍ത്തി,എ കെ രജീഷ്,ഡ്രൈവര്‍മാരായ വി ജയപ്രകാ ശ്,എന്‍ ആര്‍ അനിരുദ്ധന്‍, ടി എസ് ഷാജിര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തി യത്.വനത്തിനുള്ളിലായതിനാല്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല.അന്വേഷണം ആരംഭിച്ചതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബി ആദര്‍ശ് അറിയിച്ചു.കഴിഞ്ഞ വര്‍ ഷം ഡിസംബറിലും മേലേ ഭൂതയാറിന് സമീപം മലയുടെ ഇടത്തട്ടില്‍ മുപ്പത് തടങ്ങളി ലായി 132 കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചിരുന്നു.