Month: March 2020

താലൂക്ക് ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ 200 മാസ്‌ക്കുകള്‍ നല്‍കി

മണ്ണാര്‍ക്കാട് :ഡിവൈഎഫ്‌ഐ ചെത്തല്ലൂര്‍ മേഖലാ കമ്മിറ്റി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് 200 മാസ്‌ക്കുകള്‍ നിര്‍മിച്ച് നല്‍കി. ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം,ബ്ലോക്ക് കമ്മിറ്റി അംഗം അംബരീഷ്,മേഖല സെക്രട്ടറി ഹരീഷ്,മേഖല പ്രസിഡന്റ് അമല്‍ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

മാസ്‌ക് വിതരണം നടത്തി

കോട്ടോപ്പാടം:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സൗഹൃദ കൂട്ടായ്മ കുണ്ട്‌ലക്കാടിന്റെ ആഭിമുഖ്യത്തില്‍ മാസ്‌ക് വിതരണം നടത്തി.വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ വിതരണോ ദ്ഘാടനം നിര്‍വ്വഹിച്ചു.മുസ്തഫ.പി,അഷ്‌റഫ് എന്‍പി,ജുനൈസ്, മുനീര്‍.പി,നൗഷാദ്.എന്‍പി,കാസിം എന്‍പി,ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു,നിരീക്ഷണത്തില്‍ 5,514 പേര്‍

പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മാര്‍ച്ച് 21 മുതല്‍ ഐസോലേഷനില്‍ കഴിഞ്ഞിരുന്ന ഒരു വ്യക്തിക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുബായില്‍ നിന്നെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരി ച്ചത്. വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക ജില്ലാ ഭരണകൂടവും…

തമിഴ്‌നാട്ടിലേക്കുള്ള ലോറികളുടെ സഞ്ചാരം സുഗമമാക്കാന്‍ പാലക്കാട് ആര്‍.ഡി.ഒ.യെ ചുമതലപ്പെടുത്തി

പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അവശ്യ വസ്തു ക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ തമിഴ്‌നാട്ടിലേക്കുള്ള ലോറികള്‍ സുഗമമായി കടന്നുപോകുന്നതിനുള്ള നടപടികള്‍ കോയമ്പത്തൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുമായി ബന്ധപ്പെട്ട് സ്വീകരി ക്കുന്നതിന് പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതല പ്പെടുത്തി ജില്ലാ…

കോവിഡ്-19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സബ് കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

പാലക്കാട് : കോവിഡ്-19 സമൂഹവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സബ് കലക്ടര്‍ക്കും, ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും വിവിധ താലൂക്കുകളുടെ ചുമതല നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയന്‍മാനും ജില്ലാ കലക്ടറുമായ ഡി. ബാലമുരളി ഉത്തരവിട്ടു. സബ് കലക്ടര്‍ ഒറ്റപ്പാലം – പട്ടാമ്പി…

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.

പാലക്കാട് : പാലക്കാട് : ആരാധനാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ബീവറേജ് ഔട്ട്ലെറ്റുകള്‍, പൊതുസ്ഥലങ്ങള്‍, കളിസ്ഥലങ്ങള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടരുത്. ഇത് നിരീക്ഷിക്കാനും തടയാനുമായി ഡെപ്യൂട്ടി തഹസില്‍ദാര്‍, രണ്ട് ക്ലര്‍ക്കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡുകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത്…

മുന്‍കരുതലായി ജില്ലാ ആശുപത്രിയില്‍ പുതിയ ഒ.പി കെട്ടിടം തുറന്നു

പാലക്കാട് : ജില്ലയില്‍ കോവിഡ്-19 ബാധ ഉണ്ടായാല്‍ നേരിടുന്നതി നുള്ള മുന്‍കരുതലായി ജില്ലാ ആശുപത്രിയിലെ പുതിയ ഒ.പി കെട്ടിടം തുറന്നു. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ ജില്ല സജ്ജമാണെന്നും അതിന്റെ ഭാഗമായാണ് പുതിയ ഒ.പി കെട്ടിടം തുറക്കുന്നതെന്നും കെട്ടിടം ജില്ല പഞ്ചായത്ത്…

ബാങ്കിലെത്തുന്ന പ്രവാസികളുടെ പാസ്‌പോര്‍ട്ട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

പാലക്കാട്: ബാങ്ക് ഇടപാടുകള്‍ക്കായി വരുന്ന പ്രവാസികളുടെ പാസ്‌പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ ചേര്‍ന്ന ബാങ്ക് മേധാവികളുടെ യോഗത്തിലാണ് നിര്‍ദേശം. ബാങ്കില്‍ എത്തുന്നവര്‍ ഐസോലേഷന്‍, ക്വാറന്റൈന്‍ സാഹചര്യങ്ങളില്‍…

വെള്ളപ്പാടത്ത് കൈകഴുല്‍ കേന്ദ്രം ഒരുക്കി

കുമരംപുത്തൂര്‍:കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി വോ യ്‌സ് ഓഫ് വെള്ളപ്പാടം ചാരിറ്റബിള്‍ സൊസൈറ്റി കുമരംപുത്തൂര്‍ പഞ്ചായത്തിലെ വെള്ളപ്പാടത്ത് ഹാന്‍ഡ് വാഷിംഗ് കോര്‍ണറൊ രുക്കി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.…

ആയിരം കുടുംബങ്ങള്‍ക്ക് ഭഷ്യ കിറ്റ് പദ്ധതിയുമായി സുന്നി യുവജന സംഘം

മണ്ണാര്‍ക്കാട് :കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തൊഴിലും കൂലിയും നഷ്ടപ്പെട്ട ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നടന്ന് നീങ്ങുന്ന സാഹചര്യത്തില്‍ സുന്നി യുവജന സംഘം മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ റിലീഫ് സെല്ലായ ഉറവയുടെ നേതൃത്വത്തില്‍ മണ്ഡലം പരിധിയിലെ ആയിരം കുടുംബങ്ങള്‍ക്ക് കിറ്റു നല്‍കാന്‍ തീരുമാനമായി.…

error: Content is protected !!