മണ്ണാര്‍ക്കാട് :കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തൊഴിലും കൂലിയും നഷ്ടപ്പെട്ട ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നടന്ന് നീങ്ങുന്ന സാഹചര്യത്തില്‍ സുന്നി യുവജന സംഘം മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ റിലീഫ് സെല്ലായ ഉറവയുടെ നേതൃത്വത്തില്‍ മണ്ഡലം പരിധിയിലെ ആയിരം കുടുംബങ്ങള്‍ക്ക് കിറ്റു നല്‍കാന്‍ തീരുമാനമായി. സമൂഹത്തിലെ ഉദാരമതികളില്‍ നിന്നും ധനം സമാഹരിച്ച് അര്‍ഹരിലേക്ക് എത്തിക്കാനാണ് ‘ഉറവ” പദ്ധതിയി ലൂടെ ലക്ഷ്യമിടുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി യുള്ള ഫണ്ട് ശേഖരണത്തില്‍ പലരും കിറ്റുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇതു സംബന്ധിച്ച ഓണ്‍ ലൈന്‍ കൂടിയാലോചനാ യോഗം എന്‍.ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് മണ്ഡലം പ്രസിഡണ്ട് മുസ്തഫ അഷ്‌റഫി കക്കുപ്പടി അദ്ധ്യ ക്ഷനായി.ടി.ടി.ഉസ്മാന്‍ ഫൈസി കച്ചേരിപ്പറമ്പ് പ്രാര്‍ത്ഥന നടത്തി. സംസം ബഷീര്‍, ഐ. മുഹമ്മദ്, അഡ്വ. അബ്ദുനാസര്‍ കാളംപാറ, സൈനുദ്ദീന്‍ ഫൈസി കാഞ്ഞിരപ്പുഴ, മൂസ ദാരിമി അട്ടപ്പാടി, കബീര്‍ അന്‍വരി നാട്ടുകല്‍ ,ബഷീര്‍ മൗലവി, ജബ്ബാര്‍ മാസ്റ്റര്‍, സംസാരിച്ചു മണ്ഡലം ജനറല്‍ സെക്രട്ടറി സുലൈമാന്‍ ഫൈസി സ്വാഗതവും ജോ.സെക്രട്ടറി ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ നന്ദിയും പറഞ്ഞു