കോട്ടോപ്പാടം:മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ പരിസ്ഥിതി ദിന വാരാഘോഷം തണലൊരുക്കത്തിന്റെ ഭാഗമായി വൃക്ഷതൈ നടീലും,വൃക്ഷതൈകളുടെ വിതരണവും, പച്ചക്കറി വിത്തുകളുടെ വിതരണവും സംഘടിപ്പിച്ചു.കോട്ടോപ്പാട ത്ത് റോഡിന്റെ ഇരുവശത്തുമായാണ് വൃക്ഷതൈകള്‍ നട്ടത്.യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാ ടനം ചെയ്യ്തു.കോട്ടോപ്പാടം മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡ ണ്ട് സിജാദ് അമ്പലപ്പാറ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷിഹാബ് കുന്നത്ത്,നിജോ വര്‍ഗീസ്,കൃഷ്ണ പ്രസാദ്,സിറാജ്,അസ്‌കര്‍,സുബ്രമണ്യന്‍ ,സൈതുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.