അട്ടപ്പാടി :താവളം കുറവന്‍കണ്ടി ഭാഗത്ത് നടത്തിയ റെയ്ഡില്‍ കുളി മുറിയില്‍ ചാരായം വാറ്റുന്നതിനിടെ പ്രദേശവാസിയായ ശെല്‍വന്‍ (52)നെ എക്‌സൈസ് പിടികൂടി. ഒരു ലിറ്റര്‍ ചാരായം കണ്ടെടുത്തു. കുളിമുറിയില്‍ നിന്നും ഡ്രമ്മില്‍ സൂക്ഷിച്ച 25 ലിറ്റര്‍ വാഷും ചാരാ യം വാറ്റാനായി തയ്യാറാക്കിയ കുക്കറും,മറ്റു ഉപക രണങ്ങളും കണ്ടെ ടുത്തു.മദ്യത്തിന്റെ ലഭ്യത മുതലെടുത്ത് താവളം ഭാഗത്ത് ഇയാള്‍ വന്‍തോതില്‍ ചാരായ വില്‍പ്പന നടത്തി വന്നിരു ന്നതായും ഒരാഴ്ച യായി എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തി ലായിരുന്നുവെന്നും എക്‌സൈസ് അറിയിച്ചു.
പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ലഭിച്ച രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തില്‍ ഐബിയും അഗളി റേഞ്ചും ജനമൈത്രി സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റ് പിടികൂടിയത്.അഗളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ്, പ്രിവന്റീവ് ഓഫിസര്‍,സി സെന്തില്‍ കുമാര്‍, റിനോഷ്, യൂനുസ്, സജിത്ത്, രാമചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രദീപ്, രജീഷ്, വിജയകുമാര്‍, മൂസാപ്പ, സജീവ്, സുരേഷ്, ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു.