തച്ചനാട്ടുകര:മഴ കനക്കും മുന്നേ നാട്ടിലെ കുളം വൃത്തിയാക്കി നാട്ടുകല്‍ കണ്ടപ്പാടി പ്രദേശവാസികള്‍.ശുചീകരണ പ്രവര്‍ത്ത നത്തില്‍ അതിഥി തൊഴിലാളികളും പങ്കെടുത്തു.ഏറെക്കാലമായി വൃത്തി ഹീനമായി കിടക്കുകയായിരുന്നു പഞ്ചായത്തിന്റെ അധീനതയിലുള്ള കണ്ടപ്പാടി ഈശ്വരം കുളം.ഇതേ തുടര്‍ന്നാണ് നാട്ടുകാരും സമീപ വാസികളും അതിഥിതൊഴിലാളികളും കൈകോര്‍ത്ത് കുളം വൃത്തിയാക്കാനിറങ്ങിയത്.
കുളത്തിലുണ്ടായിരുന്ന പാഴ് വസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്ത ഇവര്‍ പരിസരം മാലിന്യമുക്തമാക്കുകയും ചെയ്തു. നാട്ടു കാരായ കെപി കുഞ്ഞുമുഹമ്മദ്,കെ ഹംസപ്പ മാസ്റ്റര്‍, കെപി സൈതലവി, ഹമീദ്, ശിഹാബ്, സുഹൈല്‍ കെ ,തസ്നീം,സുഹൈല്‍ പി പി, അഫ്‌സല്‍, നിയാസ്,മുഹമ്മദലി,ശിബില്‍,ജാബിര്‍,അയ്യൂബ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കുളത്തിന്റെ ദുരവസ്ഥകള്‍ നാട്ടുകാര്‍ അധികൃതരോട് ബോധി പ്പിച്ചിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ സൈതലവി,വാര്‍ഡ് അംഗങ്ങളായ സൈലാബി,രമണി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവി ചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.കുളം ശുചിയായി സംര ക്ഷിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു.കുളം സംരക്ഷണ സമിതി രൂപീകരിക്കാ നും നാട്ടുകാര്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.