പാലക്കാട്:തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലനം ഉറപ്പാക്കുന്നതിനും നിരീ ക്ഷിക്കുന്നതിനുമായി ജില്ലയില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വ ത്തില്‍ നടത്തിയ പരിശോധനയില്‍ 2.31 ലക്ഷം രൂപ പിഴ ഈടാക്കി. 229 പരിശോധനകള്‍ നടത്തിയതില്‍ 750 കിലോയോളം നിരോധിത വസ്തുക്കളും പിടിച്ചെടുത്തു. തെരഞ്ഞെടു പ്പ് പ്രഖ്യാപനം വന്നതുമുതല്‍ ഇതുവരെയുള്ള കണക്കാണിത്. സ്ക്വാഡുകള്‍ കര്‍ശന പരിശോധന തുടരുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ ക്കും പുന:ചക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് ഹരിതച്ചട്ടപാലനം.
