കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്റര്‍ വനിതാവേദി നേതൃത്വത്തില്‍ ശുചിത്വ പ്രവര്‍ ത്തനങ്ങള്‍ ഏറ്റെടുത്തും ലൈബ്രറി അങ്കണത്തില്‍ ഫലവൃക്ഷം നട്ടും പരിസ്ഥിതി ദിനാചരണം നടത്തി.ശുചിത്വ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍ നിര്‍വ ഹിച്ചു.വനിതാവേദി സെക്രട്ടറി ഭാരതി ശ്രീധര്‍ മാവിന്‍ തൈ നട്ടു. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു .ലൈബ്രറി പരിസരവും മുന്നിലെ റോഡിനിരുവശവും വൃത്തി യാക്കി. വനിതാവേദി പ്രവര്‍ത്തകരായ രാധ.പി,വിജയലക്ഷ്മി. കെ, ഷൈലജ.കെ,സത്യഭാമ.കെ,രാധിക,സുലൈഖ എന്നിവര്‍നേതൃത്വം നല്‍കി.കെ.രാമകൃഷ്ണന്‍,കെ.വി.ശിവശങ്കരന്‍ എന്നിവര്‍ സംസാരി ച്ചു.നേരത്തെ ലൈബ്രറി നേതൃത്വത്തില്‍ 250 വൃക്ഷത്തൈകള്‍ വിതരണം ചെയ്തിരുന്നു.