പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് നഗരസഭ ഒരുക്കിയ മാതൃക ഹരിതബൂത്ത് ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ജി. വരുണ്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ സെക്രട്ടറി അന്‍സല്‍ ഐസക് അധ്യക്ഷനായി. നഗരസഭയിലെ 104 ബൂത്തുകളില്‍ പാലിക്കുന്ന ഹരിത പ്രോട്ടോകോള്‍ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് നഗരസഭ മാതൃക ഹരിതബൂത്ത് നിര്‍മിച്ചത്. ജൈവ, പ്ലാസ്റ്റിക്, പേപ്പര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ബിന്നുകള്‍, ബൂത്തുകളില്‍ പതിപ്പിക്കേണ്ട പോസ്റ്റര്‍, മണ്‍കുടം, സ്റ്റീല്‍ ഗ്ലാസുകള്‍, തുടങ്ങിയ മാതൃകകള്‍ ഹരിതബൂത്തില് ഒരുക്കിയിട്ടു ണ്ട്.ക്ലീന്‍ സിറ്റി മാനേജര്‍ മണിപ്രസാദ്, നഗരസഭ രജിസ്ട്രാര്‍ റിയാസുല്‍ റഹ്മാന്, അസി സ്റ്റന്റ് എഞ്ചിനീയര്‍മാരായ ജ്യോതിസ്, സിജോ, നഗരസഭ ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
