പാലക്കാട് :ജില്ലയിൽ ഇന്ന്ആദ്യ കോവിഡ് മരണം ഉൾപ്പെടെ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഡി.എം.ഒ അറിയിച്ചു .മെയ് 25ന് ചെന്നൈയിൽ നിന്നും വന്ന്‌ നിരീക്ഷണത്തിൽ കഴിയവേ ജൂൺ രണ്ടിന് മരണപ്പെട്ട കടമ്പഴിപ്പുറം സ്വദേശിയായ വയോധിക യുടെ (73) പരിശോധനാഫലം ഇന്ന് കോവിഡ് പോസിറ്റീവ് ആണെ ന്ന് സ്ഥിരീകരിക്കുക യായിരുന്നു.ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 29ന് ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹം ന്യൂമോണിയ എന്നിവ ഉണ്ടായിരുന്നതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ദുബായ്–2
മെയ് 31ന് വന്ന വല്ലപ്പുഴ സ്വദേശി (42, പുരുഷൻ), ഒലവക്കോട് സ്വദേശി (50, പുരുഷൻ)

ചെന്നൈ -2
മെയ് 25ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി (ഒൻപത്, പെൺകുട്ടി), വല്ലപ്പുഴ ചെറുകോട് സ്വദേശി (52, പുരുഷൻ)

രാജസ്ഥാൻ-1
മെയ് 25ന് വന്ന് കൊപ്പം മണ്ണേങ്കോട് സ്വദേശി (24, പുരുഷൻ)

ട്രിച്ചി-1
മെയ് 29ന് വന്ന് ഒറ്റപ്പാലം സ്വദേശി(30, പുരുഷൻ)

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 22 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 154 പേരായി.
നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്

ജില്ലയിൽ 13 പേർ രോഗമുക്തരായി ആശുപത്രി വിട്ടു

പൊന്നാനി സ്വദേശി (44, പുരുഷൻ), അഞ്ചുമൂർത്തി മംഗലം സ്വദേശി (23,സ്ത്രീ), കൊല്ലങ്കോട് സ്വദേശി(38 പുരുഷൻ),ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയിരുന്ന ഇടുക്കി സ്വദേശി (32, സ്ത്രീ), പെരുമാട്ടി സ്വദേശി(36 സ്ത്രീ),കടമ്പഴിപ്പുറം സ്വദേശി (50, സ്ത്രീ),ഒറ്റപ്പാലം സ്വദേശി (64, സ്ത്രീ),കവളപ്പാറ സ്വദേശി (25, പുരുഷൻ), കാവശ്ശേരി സ്വദേശി (44, പുരുഷൻ), കുഴൽമന്ദം സ്വദേശി (53, സ്ത്രീ),പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (21, പുരുഷൻ), ചെർപ്പുളശ്ശേരി സ്വദേശി (40, പുരുഷൻ), ഒറ്റപ്പാലം സ്വദേശി (83 സ്ത്രീ) എന്നിവരാണ് ആശുപത്രി വിട്ടത്.

ഇവരുടെ പരിശോധനാഫലം തുടർച്ചയായി രണ്ടു തവണ നെഗറ്റീവ് ആയതിനെ തുടർന്നാണ് ആശുപത്രിയിൽനിന്ന് വിട്ടയച്ചിട്ടുള്ളത്.ഇവർക്ക് 14 ദിവസം നിരീക്ഷണം ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ പാലക്കാട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 141 ആയി.

ജില്ലയില്‍ 154 പേർ ചികിത്സയിൽ

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 154 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, ജില്ലയിലെ വിവിധ ആശുപത്രികളിലായി 46 പേർ നിരീക്ഷണത്തിലുണ്ട്.

ഇന്ന് (ജൂൺ 4) ജില്ലയിൽ 7 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മരണപെട്ടു.

പരിശോധനയ്ക്കായി ഇതുവരെ അയച്ച 9232 സാമ്പിളുകളില്‍ 170 എണ്ണം പോസിറ്റീവാണ്. ഇതില്‍ 15 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1121 സാമ്പിളുകളാണ് പരിശോധിച്ചത്.

.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!