പാലക്കാട്: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക ഒരുമയോടെ ശാരീരിക അകലം ഉറപ്പാക്കാന്‍ കുടുംബ ശ്രീയുടെ നേതൃത്വത്തില്‍ ‘കുടകളിലൂടെ സാമൂഹിക അകലം’ ക്യാമ്പയിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്ത കുമാരി ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാരിന്റെ ‘ബ്രേക്ക് ദി ചെയിന്‍’ ക്യാമ്പയിനിന്റെ ഭാഗമായാണ് കുടുംബശ്രീ മുഖേന ‘കുടകളിലൂടെ ശാരീരിക അകലം’ സംഘടി പ്പിക്കുന്നത്.

പൊതുയിടങ്ങളില്‍ ശാരീരിക അകലം പാലിക്കുന്നത്  ഉറപ്പാക്കുന്ന തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം കുട ചൂടുക എന്നതാണെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പയിന് രൂപം നല്‍ കിയിരിക്കുന്നത്. സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്ന മഴക്കാലത്തെ കൂടി മുന്‍നിര്‍ത്തിയാണ്് ക്യാമ്പയിന് തുടക്കം കുറിക്കുന്നത്.  ശാരീരിക അകലം, സാമൂഹ്യ ഒരുമ എന്ന ആശയം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ എല്ലാ വീടുകളിലും എത്തിക്കുകയാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യം. ഓരോ വ്യക്തിയും കുട ചൂടുക വഴി സാമൂഹിക അകലം ഉറപ്പുവരുത്താന്‍ കഴിയും.  

കുടകളുടെ ഉപയോഗം സാര്‍വ്വത്രികമാകുന്നതോടെ കുടുംബശ്രീ കുട നിര്‍മ്മാണ യൂണിറ്റുകളിലെ അംഗങ്ങള്‍ക്ക് വിപണിയും വരുമാനവും ഉറപ്പുവരുത്താനും സാധിക്കും.  3 ഫോള്‍ഡ്, 2 ഫോള്‍ ഡ്, കിഡ്‌സ്, ജന്റ്‌സ് എന്നിങ്ങനെ നാല് വിധത്തിലുള്ള കുടകള്‍ കുറഞ്ഞ വിലയില്‍  ലഭ്യമാക്കും. ആദ്യ ഘട്ടത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കിയ കുടകള്‍ സി.ഡി.എസ്സുകളിലെത്തി ക്കും. ഓരോ അയല്‍ക്കൂട്ടവും ആവശ്യമായ കുടകള്‍ സി.ഡി.എസ്സി ല്‍ നിന്നും വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കും. അംഗങ്ങള്‍ ഈ തുക ഗഡുക്കളായി തിരിച്ചടച്ചാല്‍ മതി. കോവിഡ് 19 രോഗത്തി നൊപ്പം മഴക്കാലം കൂടി വരുന്നതോടെ സാമൂഹിക സുരക്ഷ ഉറപ്പാ ക്കാന്‍ ക്യാമ്പയിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ ജില്ലാ മിഷന്‍.

ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സെയ്തലവി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഇ. അഭിജിത്ത് മാരാര്‍, ബ്ലോക്ക് കോഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!