കോട്ടോപ്പാടം: കണ്ണില്ലാത്ത ക്രൂരതയുടെ ഇരയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ചെരിഞ്ഞ കാട്ടാന.പൈനാപ്പിളിന്റേയോ മറ്റോ ഉള്ളില്‍ വെച്ച് നല്‍കിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വായില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് അവശനിലയിലായിരുന്ന കാട്ടാന മെയ് 27 നാണ് അമ്പലപ്പാറ തെയ്യക്കുണ്ടില്‍ വെള്ളിയാര്‍ പുഴയില്‍ ചരിഞ്ഞത്.ആനയെ കുറിച്ച് മണ്ണാര്‍ക്കാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീ സര്‍ മോഹനകൃഷ്ണന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് മനസ്സാക്ഷിയുടെ ഉള്ള് പൊള്ളിക്കുന്നതാണ്. ‘ അവള്‍ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിന്റെ രൂപത്തില്‍ പൊട്ടിതെറിച്ചപ്പോള്‍ അവള്‍ ഞെട്ടിയത് തന്നേ കുറിച്ചോര്‍ത്തായിരിക്കില്ല.പതിനെട്ടോ ഇരുപതോ മാസങ്ങള്‍ ക്കു ശേഷമുണ്ടാകാന്‍ പോകുന്ന പുതു പിറവിയെ കുറിച്ചോര്‍ത്താ യിരിക്കും.’എന്ന വരികള്‍ സമൂഹ മനസ്സാക്ഷിയുടെ ഉള്ളുലക്കുന്ന താണ്.
ആനയ്ക്ക് വായില്‍ മുറിവേറ്റത് ശക്തിയേറിയ പടക്കമോ മറ്റോ പൊട്ടിതെറിച്ചായിരുന്നു. പൈനാപ്പിള്‍പോലുള്ള ഏതോ പഴവര്‍ഗ ങ്ങളില്‍ സ്ഫോടകവസ്തുവച്ചിരിക്കാനാണ് സാധ്യത. ആനയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ ആന ഗര്‍ഭിണിയായിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. 27നാണ് കാട്ടാന ചരിഞ്ഞതെങ്കിലും ഇതിന് രണ്ടുദിവസംമുമ്പേ ആന പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടാ യിരുന്നു. ഭക്ഷണംതേടി ആ ഗ്രാമത്തിലെ വീടുകള്‍ക്കിടയിലൂടെ പ്രാണവേദനയോടെ അത് ഓടി. എന്നാല്‍ മനുഷ്യ ജീവിയെപ്പോലും ഉപദ്രവിച്ചില്ല. ഒരു വീടു പോലും തകര്‍ത്തില്ല. ഭക്ഷണമെടുക്കാനാ കാതെ വീണ്ടും തിരിച്ചെത്തി വെള്ളത്തിലിറങ്ങിനില്‍ക്കും. വിവര മറിഞ്ഞ് വനപാലകരെത്തി. സമീപത്തെ വെള്ളിയാര്‍പുഴയില്‍ ഇറങ്ങിനിന്നിരുന്ന ആന കാടുകയറാന്‍ കൂട്ടാക്കായിരുന്നില്ല. മുഖത്തെ മുറിവില്‍ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാ നാകണം ആന വെള്ളത്തില്‍തന്നെ തലയുംതാഴ്ത്തി നില്‍ക്കുക യായിരുന്നു. സങ്കടകരമായ ഈ ദൃശ്യത്തിന് രാവുംപകലും ഉന്നത വനപാലകരടക്കമുള്ള സംഘം നേര്‍സാക്ഷികളായി.
ആനയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മയക്കുവെടിവച്ച് ചികിത്സ നല്‍കുക എന്നതും പ്രായോഗികമായിരുന്നില്ല. ഉറക്കം പോലുമില്ലാതെ അവര്‍ ആനയെ നിരീക്ഷിച്ചു. ഒടുവില്‍ ആനയെ കരയ്ക്കു കയറ്റി ചികിത്സ നല്‍കുക എന്ന ദൗത്യത്തിനായി കുങ്കി യാനകളായ സുരേന്ദ്രനേയും നീലകണ്ഠനേയും എത്തിച്ചു. ഇവ പുഴ യിലിറങ്ങി പിടിയാനയ്ക്കു സമീപമെത്തിയപ്പോഴേക്കും വെള്ള ത്തിലേക്കു മുഖംതാഴ്ത്തി നില്‍ക്കുന്ന അതേ അവസ്ഥയില്‍ അത് ചരിഞ്ഞിരുന്നു. വനപാലകരേയും കൂടിനിന്ന നാട്ടുകാരേയും ആ ദൃശ്യം വേദനയിറ്റുന്ന കാഴ്ചയായി. മേലുദ്യോഗസ്ഥരുടെ ധീരമായ തീരുമാനത്തില്‍ ആനയെ കരയ്്ക്കെത്തിക്കാനുള്ള ആര്‍ ആര്‍ ടിയുടെ ചുമതലയും മോഹനകൃഷ്ണനായിരുന്നു.തുടര്‍ന്ന് പോസ്റ്റു മോര്‍ട്ടത്തിനും സംസ്‌കരിക്കാനുമായി വനത്തിനുള്ളില്‍ എത്തി ക്കുമ്പോഴും അദ്ദേഹമുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം ചെയ്ത തൃശൂരി ലെ ഫോറസ്റ്റ് സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാമാണ് ആന ഗര്‍ഭിണി യായിരുന്നുവെന്നത് പറഞ്ഞത്.അതുകൊണ്ടുതന്നെയാണ് തീറ്റ തേടിയിറങ്ങി മനുഷ്യന്റെ ക്രൂരതയ്ക്കിരയായ കാട്ടാനയുടെ ദുരന്തം മോഹനകൃഷ്ണന്‍ എന്ന വനപാലകനെ നൊമ്പരപ്പെടു ത്തിയത്.അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ അവസാന വരികള്‍ ഇങ്ങനെയാണ് …സഹോദരീ മാപ്പ്..മാപ്പ്..