അഗളി:കുടിയേറ്റ കര്‍ഷകരും,ആദിവാസികളും തിങ്ങിപ്പാര്‍ക്കുന്ന മലയോര കാര്‍ഷിക മേഖലയായ ചിറ്റൂര്‍,കുറവന്‍പാടി, പുലിയറ പ്ര ദേശത്തേക്കുള്ള റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ തകര്‍ന്ന റോഡില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു.റാഡിന്റെ തകര്‍ച്ച യാത്രാദുരിതം വിതയ്ക്കുകയാണ്.മഴ പെയ്ത് ചെളിക്കളമായി മാറി പാതയില്‍ കാല്‍നട യാത്ര പോലും ദുഷ്‌കരമായി.ഇതേ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്.
യു.ഡി.എഫ് ഭരണകാലഘട്ടത്തില്‍ റോഡ് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചിരുന്നു.എന്നാല്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് തനത് ഫണ്ട് കൂട്ടി വെക്കാന്‍ കാണിച്ച അനാസ്ഥയാണ് നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോ പിച്ചു.സമരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരും, കരാറുകാരും സ്ഥല ത്തെത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാമെന്ന് അറിയിച്ചതായി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസി ഡണ്ട് ഗിരീഷ് ഗുപ്ത, സഫിന്‍ ഓട്ടുപാറ, ജോബി കുരീക്കാട്ടില്‍, കെ ജെ മാത്യു, മാര്‍ട്ടിന്‍ ജോസഫ്, ടി കെ അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.